Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 5468 പേർ...

സംസ്ഥാനത്ത് 5468 പേർ നിരീക്ഷണത്തിൽ; രോഗബാധിതർ 22

text_fields
bookmark_border
സംസ്ഥാനത്ത് 5468 പേർ നിരീക്ഷണത്തിൽ; രോഗബാധിതർ 22
cancel

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത് 5468 പേർ. ഇവരില്‍ 5191 പേർ വീടുകളിലും 277 പേർ ആശുപത ്രികളിലും നിരീക്ഷണത്തിലാണ്.

രോഗലക്ഷണങ്ങള്‍ ഉള്ള 1715 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

22 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ19 പേർ നിലവിൽ ചികിത്സയിലുണ്ട്. മൂന്ന് പേർ രോഗമുക്തി നേടി.

തിരുവനന്തപുരത്തുള്ള രണ്ടുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Show Full Article
TAGS:covid 19 covid kerala kerala news 
News Summary - 5468 in observation kerala -kerala news
Next Story