Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ് ആക്രമണത്തിൽ...

തെരുവുനായ് ആക്രമണത്തിൽ 54 താറാവുകൾ ചത്തു

text_fields
bookmark_border
stray dog
cancel

പറവൂർ: തെരുവുനായ്ക്കൾ ആക്രമിച്ചതിനെത്തുടർന്ന് 54 താറാവ് ചത്തു. നഗരസഭ നാലാംാം വാർഡ് കണ്ണൻകുളങ്ങര പാലസ് റോഡിൽ മാളിയേക്കാട് ജയന്‍റെ വീട്ടിൽ വളർത്തിയിരുന്ന താറാവുകളാണ് ചത്തത്.

60 താറാവ് ഉണ്ടായിരുന്നു. ബാക്കിയുള്ള ആറ് എണ്ണത്തിനും പരിക്കുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കൂട്ടിലാണ് വളർത്തിയിരുന്നത്. പുലർച്ച നായ്ക്കൾ കൂട്ടമായെത്തി താറാവുകളെ പിടികൂടുകയായിരുന്നു.

വർഷങ്ങളായി താറാവുകൃഷി ചെയ്യുന്നയാളാണ് ജയൻ. ആദ്യമായാണ് ആക്രമണം ഉണ്ടായതെന്ന് ജയൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogduck
News Summary - 54 ducks killed by street dog ​​attack
Next Story