Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ 53 ബാറുകൾ...

സംസ്ഥാനത്ത്​ 53 ബാറുകൾ കൂടി തുറന്നു

text_fields
bookmark_border
സംസ്ഥാനത്ത്​ 53 ബാറുകൾ കൂടി തുറന്നു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ 53 ബാ​റു​ക​ൾ തു​റ​ന്നു. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചു​പൂ​ട്ടി​യ 466 മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി 53 ​ബാ​റു​ക​ൾ തു​റ​ന്ന​ത്. ഇ​വ​യി​ൽ ഏ​റെ​യും ബി​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​യാ​ണ്.

സം​സ്ഥാ​ന​ത്ത്​ ത്രീ ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ബാ​ർ ലൈ​സ​ൻ​സ്​ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ ​സൗ​ക​ര്യ​ങ്ങ​ളു​ള്ള ബി​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ൾ 28 ല​ക്ഷം രൂ​പ ഫീ​സ്​ അ​ട​ച്ച്​ ബാ​റു​ക​ളാ​യി മാ​റ്റ​പ്പെ​ട്ട​ത്. ഏ​റ്റ​വു​മ​ധി​കം ബാ​റു​ക​ൾ തു​റ​ന്ന​ത്​​ എ​റ​ണാ​കു​ള​ത്താ​ണ്. ഇ​വി​ടെ 13 ബാ​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. കോ​ട്ട​യ​ത്ത്​ ഒ​മ്പ​തും തൃ​ശൂ​രി​ൽ ആ​റും ആ​ല​പ്പു​ഴ​യി​ൽ അ​ഞ്ചും പ​ത്ത​നം​തി​ട്ട, കൊ​ല്ലം, കോ​ഴി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന്​ വീ​ത​വും തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട്​ വീ​ത​വും ക​ണ്ണൂ​രി​ൽ ഒ​രു ബാ​റു​മാ​ണ്​ തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ നേ​ര​േ​ത്ത​യു​ണ്ടാ​യി​രു​ന്ന 121 ബാ​റു​ക​ളു​ടെ എ​ണ്ണം 174 ലേ​ക്ക്​ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. 

270ല​ധി​കം ബി​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ൾ നേ​ര​േ​ത്ത സു​പ്രീം​കോ​ട​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ട്ടി​യി​രു​ന്നു. അ​തി​ൽ ഏ​റെ​യും ബാ​റു​ക​ളാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കും. 

Show Full Article
TAGS:three star liqour policy Pinarayi Vijayan kerala news malayalaam news 
News Summary - 53 Bar open in kerala-Kerala news
Next Story