Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ മയക്കി പീഡനം: മന്ത്രവാദിക്ക് 52 വർഷം തടവ്

text_fields
bookmark_border
നഗ്ന ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു
ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ മയക്കി പീഡനം: മന്ത്രവാദിക്ക് 52 വർഷം തടവ്
cancel

തളിപ്പറമ്പ്: പതിനാറുകാരിയെ ലഹരിപാനീയം നൽകി മയക്കി പീഡനത്തിനിരയാക്കിയ മന്ത്രവാദിക്ക് 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച ഞാറ്റുവയൽ സ്വദേശിയും ബദരിയ്യ നഗറിൽ താമസക്കാരനുമായ ടി.എം.പി. ഇബ്രാഹിമിനെയാണ് (54) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്.

2020 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയാണ് ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായത്. പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാമെന്നും ബന്ധുവിന്റെ അസുഖം മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് മന്ത്രവാദിയായ ഇബ്രാഹിം കുറ്റകൃത്യം നടത്തിയത്.

ഇബ്രാഹിം പെൺകുട്ടിയെ ലഹരിപാനീയം നൽകി മയക്കിയ ശേഷം പീഡനത്തിനിരയാക്കിയെന്നും നഗ്ന ദൃശ്യം മൊബൈലിൽ പകർത്തി, സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 52 year prison for witch for raping 16-year-old girl
Next Story