കോഴിക്കോട്: ജില്ലയിൽ വ്യാഴാഴ്ച 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 885 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. നിലവിൽ 496 പേരാണ് ചികിത്സയിൽ തുടരുന്നത്.
ഇന്ന് 16 പേർ രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 389 ആയി. മൂന്ന് പേരാണ് ഇതുവരെ മരിച്ചത്.
ജില്ലയിൽ 40,973 പേരുടെ സ്രവ സാമ്പിളുകൾ പരിശോധിച്ചതായും ജില്ല കലക്ടർ അറിയിച്ചു.