Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഹിയിൽ നിന്ന് ബസിൽ കടത്തിയ 51 കുപ്പി മദ്യം പിടിച്ചു; ഉടമയെ കണ്ടെത്താനായില്ല

text_fields
bookmark_border
excise
cancel
Listen to this Article

വടകര: മാഹിയിൽ നിന്ന് ബസിൽ കടത്തിയ 51 കുപ്പി മദ്യം അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ പിടികൂടി. ഉടമയെ കണ്ടെത്താനായില്ല.

നിറയെ മദ്യവുമായി മാഹിയില്‍ നിന്നു കയറിയ ആള്‍ ബാഗ് ബസിന്റെ പിന്‍സീറ്റിന് അടിയില്‍വെച്ച് മാറിയിരുന്നതാണെന്നാണ് കരുതുന്നത്. പരിശോധനയില്‍ കണ്ടെത്തിയ മദ്യം ഉടമ ആരെന്നറിയാതെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷിജു ഇ.ടി, പ്രിവന്റീവ് ഓഫിസര്‍ ജയരാജ്, സി.ഇ.ഒമാരായ അശ്വിന്‍, അനൂപ് മയങ്ങിയില്‍, സവീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 51 bottles of liquor smuggled in a bus from Mahe were seized
Next Story