Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ല​ക്ഷം പി​ൻ​വ​ലി​ക്കു​മ്പോ​ൾ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക്ക്​ 5000 ക​മീ​ഷ​ൻ; 450 അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 650 ഇ​ട​പാ​ടു​ക​ൾ, 'യുവ തട്ടിപ്പുകാർ' പ​ണം പിൻവലിച്ചത് പ​ല​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​യി നി​ക്ഷേ​പി​ച്ച്​

text_fields
bookmark_border
‘ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ എ​ന്ന പേ​രി​ൽ കൊച്ചിയിൽ റി​ട്ട. കോ​ള​ജ്​ അ​ധ്യാ​പി​ക​യി​ൽ​നി​ന്ന്​ ത​ട്ടി​യത് 4.12 കോ​ടി രൂ​പ
cyber scam 897877
cancel

കൊ​ച്ചി: ‘ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ എ​ന്ന പേ​രി​ൽ കൊച്ചിയിൽ റി​ട്ട. കോ​ള​ജ്​ അ​ധ്യാ​പി​ക​യി​ൽ​നി​ന്ന്​ 4.12 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ അറസ്റ്റിലായ പ്രതികൾ പ​ണം പിൻവലിച്ചത് പ​ല​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​യി നി​ക്ഷേ​പി​ച്ച്​. വലിയ തുക അക്കൗണ്ടുകളിൽ നിക്ഷേപിച്ച് കമീഷൻ നൽകിയ ഘട്ടംഘട്ടമായി പിൻവലിക്കുകയായിരുന്നു രീതി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടിയ മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് മു​ഹാ​സി​ൽ (22), കെ.​പി. മി​സ്​​ഹ​ബ് (21) എ​ന്നി​വ​രെ​യാ​ണ്​ കൊ​ച്ചി സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന്​ 1.34 ല​ക്ഷം രൂ​പ​യും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​ന്നോ​വ ക്ര​സ്റ്റ കാ​റും​ പി​ടി​ച്ചെ​ടു​ത്തു.

ന​ഷ്ട​മാ​യ തു​ക​യു​ടെ വ​ലി​യൊ​രു പ​ങ്ക് മ​ല​പ്പു​റ​ത്തു​നി​ന്നാ​ണ് പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​തെ​ന്ന്​​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ​ല​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​യി പ​ണം നി​ക്ഷേ​പി​ച്ച്​ പി​ൻ​വ​ലി​ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. ഇ​ത്ത​ര​ത്തി​ൽ ഒ​രു​ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച്​ ന​ൽ​കു​മ്പോ​ൾ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക്ക്​ 5000 രൂ​പ ക​മീ​ഷ​ൻ ന​ൽ​കി​യി​രു​ന്നു. 450 അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 650 ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലെ ഒ​രു​കോ​ടി രൂ​പ​യോ​ളം സൈ​ബ​ർ പൊ​ലീ​സ് മ​ര​വി​പ്പി​ച്ചു.

നേരത്തെ, സംസ്ഥാനത്ത് പലയിടങ്ങളിൽ വിദ്യാർഥികളെ ഉൾപ്പെടെ കരുവാക്കി ഇത്തരത്തിൽ അക്കൗണ്ട് എടുത്ത് പണം പിൻവലിക്കൽ നടത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് വടകര മേഖലയിൽ നിന്ന് നാല് വിദ്യാർഥികളെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത സംഭവമുണ്ടായിരുന്നു. തട്ടിപ്പുകാർ ഇവരുടെ അക്കൗണ്ടുകൾ വഴിയാണ് പണം പിൻവലിച്ചുകൊണ്ടിരുന്നത്. ഇതേ രീതിയാണ് മലപ്പുറത്തെ തട്ടിപ്പുകാരും തുടർന്നത്.

അറസ്റ്റിലായ മു​ഹ​മ്മ​ദ് മു​ഹാ​സി​ൽ, കെ.​പി. മി​സ്​​ഹ​ബ്

ഡ​ൽ​ഹി പൊ​ലീ​സ് എ​ന്ന വ്യാ​ജേ​ന​യാ​ണ്​ പ്ര​തി​ക​ൾ കാ​ക്ക​നാ​ട് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് സ്വ​ദേ​ശി​നി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. റി​ട്ട. അ​ധ്യാ​പി​ക​യു​ടെ പേ​രി​ൽ ഡ​ൽ​ഹി ഐ.​സി.​ഐ.​സി.​ഐ ബാ​ങ്കി​ൽ ആ​രോ വ്യാ​ജ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്നും അ​തു​പ​യോ​ഗി​ച്ച് നി​യ​മ​വി​രു​ദ്ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നു​മാ​ണ് ഇ​വ​ർ ഫോ​ൺ​വ​ഴി അ​റി​യി​ച്ച​ത്. മ​നു​ഷ്യ​ക്ക​ട​ത്ത്, ല​ഹ​രി​ക്ക​ട​ത്ത് എ​ന്നി​വ ന​ട​ത്തി​യ തു​ക കൈ​മാ​റി​യ​ത് ഈ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണെ​ന്നും പ്ര​തി​ക​ൾ ഇവരെ വി​ശ്വ​സി​പ്പി​ച്ചു. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്​ ചെ​യ്ത​താ​യും റി​ട്ട. അ​ധ്യാ​പി​ക​​യു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക​യെ​ല്ലാം കൈ​മാ​റ​ണ​മെ​ന്നും കേ​സ് തീ​രു​ന്ന മു​റ​ക്ക് തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും അ​റി​യി​ച്ചു. പ​രി​ഭ്രാ​ന്ത​യാ​യ ഇവർ ഏ​ഴു​ത​വ​ണ​യാ​യി ഓ​ൺ​ലൈ​നാ​യി ​ പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ സം​ഘ​ത്തെ വി​ളി​ച്ച​​പ്പോ​ൾ പ്ര​തി​ക​ര​ണ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഒ​ന്ന​ര​ല​ക്ഷം രൂ​പ​യേ കി​ട്ടി​യു​ള്ളൂ​വെ​ന്നും ബാ​ക്കി തു​ക മ​റ്റ് പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​മാ​യി മാ​റ്റി​ന​ൽ​കി​യെ​ന്നു​മാ​ണ് യു​വാ​ക്ക​ളു​ടെ മൊ​ഴി. പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ കാ​ൾ ഡീ​റ്റെ​യി​ൽ​സ്​ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് ​ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കൊ​ച്ചി സി​റ്റി ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സൈ​ബ​ർ അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5000 commission per account holder on withdrawal of Rs 1 lak
Next Story