Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right500ൽ 500: മാതാവിന്റെ...

500ൽ 500: മാതാവിന്റെ റാങ്ക് പാതയിൽ ഡാനിയേൽ ജേക്കബ് ബാസ്റ്റിൻ

text_fields
bookmark_border
500ൽ 500: മാതാവിന്റെ റാങ്ക് പാതയിൽ ഡാനിയേൽ ജേക്കബ് ബാസ്റ്റിൻ
cancel
camera_alt

ഡാ​നി​യേ​ൽ ജേ​ക്ക​ബ് ബാ​സ്റ്റി​ന് മാതാവ് ആ​ൻ മേ​രി​ മധുരം നൽകുന്നു

കോ​ഴി​ക്കോ​ട്: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 500 മാ​ർ​ക്കി​ൽ 500ഉം ​നേ​ടി​യാ​ണ് ദേ​വ​ഗി​രി സി.​എം.​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ഡാ​നി​യേ​ൽ ജേ​ക്ക​ബ് ബാ​സ്റ്റി​ൻ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഉ​യ​ർ​ന്ന മാ​ർ​ക്ക്​ വാ​ങ്ങാ​ൻ എ​ല്ലാ വി​​നോ​ദ​ങ്ങ​ളി​ല​ട​ക്കം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന പ​ഠ​ന​രീ​തി​ക്കൊ​രു തി​രു​ത്തു​കൂ​ടി​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ ചെ​റു​കാ​ട്ട് ആ​ൻ മേ​രി​യു​ടെ മ​ക​ൻ ഡാ​നി​യേ​ൽ ജേ​ക്ക​ബ് ബാ​സ്റ്റി​ൻ. സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം ക​ളി​യും​വി​നോ​ദ​വു​മാ​യി പ​ര​മാ​വ​ധി സ​മ​യം ചെ​ല​വ​ഴി​ച്ച് അ​ൽ​പം​പോ​ലും മാ​ന​സി​ക സ​മ്മ​ർ​ദ​മ​നു​ഭ​വി​ക്കാ​യെ​തു​ള്ള പ​ഠ​ന​ത്തി​നു കി​ട്ടി​യ മാ​ർ​ക്കാ​ണി​തെ​ന്ന് മാ​താ​വ് ആ​ൻ മേ​രി പ​റ​യു​ന്നു. എ​ന്നാ​ൽ, ഫു​ട്ബാ​ളി​നും ഗി​റ്റാ​ർ വാ​യ​ന​ക്കും മ​റ്റു ഗെ​യിം​സു​ക​ൾ​ക്കും ​വേ​ണ്ട​ത്ര സ​മ​യം ചെ​ല​വ​ഴി​ക്കു​​മ്പോ​ഴും ഒ​രു ദി​വ​സം പോ​ലും പ​ഠി​പ്പി​ന് മു​ട​ക്കം​വ​രു​ത്തി​യി​ട്ടി​ല്ല ഈ ​മി​ടു​ക്ക​ൻ.

1999ൽ ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 13ാം റാ​ങ്കു​കാ​രി​യാ​യി​രു​ന്നു മാ​താ​വ് ആ​ൻ മേ​രി. ത​ന്റെ മി​ക​വി​നെ മ​റി​ക​ട​ക്കു​ന്ന വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും മ​ക​ൻ അ​ഞ്ഞൂ​റി​ൽ അ​ഞ്ഞൂ​റും നേ​ടു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ആ​ൻ മേ​രി പ​റ​ഞ്ഞു. ഏ​ഴു​വ​ർ​ഷം മു​മ്പ് മ​ര​ണ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന പി​താ​വി​നു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് ഈ ​വി​ജ​യം. ഐ.​​ഐ.​ടി​യി​ൽ ചേ​ർ​ന്നു പ​ഠി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ് സെ​ന്റ​റി​ൽ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ് ഡാ​നി​യേ​ൽ ജേ​ക്ക​ബ് ബാ​സ്റ്റി​ൻ. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഡോ​ണ​യും ര​ണ്ടാം ക്ലാ​സു​കാ​രി​യാ​യ ഗ്ലോ​റി​യ​യും സ​ഹോ​ദ​ര​ന്റെ വി​ജ​യ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​വ​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEacademic excellence
News Summary - "500 out of 500: Daniel Jacob Bastin follows his mother’s path to academic excellence
Next Story