കേരളത്തിന് കേന്ദ്രത്തിെൻറ ഇടക്കാലാശ്വാസം 500 കോടി
text_fieldsകൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തരസഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു.
േമയ് 29ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരിച്ചതായി പ്രധാനമന്ത്രിയെ അറിയിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും ഇരുപത്താറായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3026 ക്യാമ്പിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. 46,000ത്തിലധികം കന്നുകാലികളും രണ്ടുലക്ഷത്തിലധികം ഇതര വളർത്തുമൃഗങ്ങളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലവും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.
രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി 20 ഹെലികോപ്ടറും എൻജിനുള്ള 600 ബോട്ടും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്. കേന്ദ്രസേന വിഭാഗങ്ങളുടെ കൂടുതല്‍ സേവനം അത്യാവശ്യമാണ്. എന്‍.ഡി.ആര്‍.എഫിെൻറ 40 ടീമിനെയും ആര്‍മി ഇ.ടി.എഫിെൻറ നാല് ടീമിനെയും നേവിയുടെ 10 ടീമിനെയും അധികമായി അനുവദിക്കണം. -മുഖ്യമന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം കാലാവസ്ഥ അനുകൂലമായ പ്രദേശങ്ങളിലൂടെ വ്യോമമാര്‍ഗം സഞ്ചരിച്ച പ്രധാനമന്ത്രി നാശനഷ്ടങ്ങള്‍ വീക്ഷിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ക്കൊപ്പമായിരുന്നു വ്യോമനിരീക്ഷണം. അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്ര സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറക്ക് ലഭ്യമാക്കാമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി.
കൂടുതല്‍ ഹെലികോപ്ടറും ബോട്ടും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു -മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനു കൂടുതല്‍ ഹെലികോപ്ടറുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകള്‍ ഹെലികോപ്ടറില്‍ കണ്ടശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും വെള്ളപ്പൊക്കത്തില്‍ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ, വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. അതിഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറക്കാന്‍ സര്‍ക്കാറിനായി. കുറ്റപ്പെടുത്തലല്ല, കൂടുതല്‍ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷെവച്ച് കേരളം
തിരുവനന്തപുരം: കേരളത്തിലെ പ്രകൃതി ദുരന്തത്തിെൻറ തീവ്രത നേരിട്ട് മനസ്സിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെങ്കിലും പുതിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്തുകയാണ് കേരളം. 19,500 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് കേരളത്തിെൻറ പ്രാഥമിക കണക്കെങ്കിലും രണ്ടായിരം കോടിയുടെ പ്രാഥമിക സഹായമാണ് കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാനത്തിെൻറ പ്രതീക്ഷകൾക്ക് തിരിച്ചടിയായി 500 കോടി രൂപയുടെ പ്രാഥമിക സഹായം മാത്രമാണ് കേരളത്തിനായി നേരന്ദ്ര മോദി പ്രഖ്യാപിച്ചത്.
തുടർന്നും കൂടുതൽ സാമ്പത്തിക സഹായ പ്രഖ്യാപനങ്ങളാണ് ഡൽഹിയിൽനിന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ദേശീയ ദുരന്തമെന്ന പ്രഖ്യാപനവും സൈന്യത്തിെൻറ കൂടുതൽ സഹായങ്ങളുമാണ് കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുൾപ്പെടെ ഇൗ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രി അനുകൂലമായി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
തകർന്ന റോഡുകൾ നന്നാക്കാൻ ഹൈവേ അതോറിറ്റിക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
പ്രളയത്തില്‍ തകര്‍ന്ന റോഡുകളില്‍ പ്രധാന ദേശീയപാതകള്‍ ആദ്യം നന്നാക്കാന്‍ ദേശീയ ഹൈവേ അതോറിറ്റിക്ക് പ്രധാനമന്ത്രി നര്‍ദേശം നല്‍കി. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഭവനപദ്ധതിയില്‍ ഊഴം കാത്തിരിക്കുന്നവരില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വീടുകള്‍ അനുവദിക്കും.
സുരക്ഷ പദ്ധതി വഴി നഷ്ടപരിഹാരം ക്യാമ്പുകൾ തുടങ്ങാൻ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രധാനമന്ത്രിയുടെ നിർദേശം
കൊച്ചി: പ്രളയ സാഹചര്യത്തിൽസാമൂഹിക സുരക്ഷ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക ക്യാമ്പുകൾ തുടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സന്ദർശന വേളയിൽ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
‘ഫസല്‍ ബീമ യോജന’ പ്രകാരം കര്‍ഷകര്‍ക്കുള്ള ക്ലയിമുകള്‍ എത്രയും വേഗം അനുവദിച്ചുനല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാറിന് ആവശ്യമായ സഹായം നല്‍കണമെന്ന് എന്‍.ടി.പി.സി, പി.ജി.സി.ഐ.എല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
2018-19ലെ തൊഴില്‍ ബജറ്റില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപ്രകാരം അഞ്ചര കോടി മനുഷ്യാധ്വാന ദിനങ്ങള്‍ അനുവദിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നപക്ഷം ഇത് ഇനിയും വര്‍ധിപ്പിച്ചുനല്‍കും. തോട്ടകൃഷി നശിച്ച കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ആരംഭിക്കാന്‍ മിഷന് ഫോര്‍ ഇൻറഗ്രേറ്റഡ് ഡെവലപ്മെൻറ് ഓഫ് ഹോര്‍ട്ടികള്‍ചര്‍ പ്രകാരം സഹായം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
പ്രധാനതീരുമാനങ്ങൾ
- കേരളത്തെ അടിയന്തിരമായി സഹായിക്കും
- മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ
- പരുക്കേറ്റവർക്ക് 50000 രൂപ വീതം
- ഗ്രാമങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സൗജന്യമായി വീടുകൾ നിർമിക്കും
- രാജ്യത്തെമ്പാട് നിന്നും അടിയന്തരമായി ഭക്ഷ്യ ധാന്യങ്ങൾ, മരുന്നുകൾ എന്നിവ എത്തിക്കും
- ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ നടത്തി നഷ്ടം പരിഹരിക്കാൻ നിർദേശം
- ഫസൽ ഭീമാ യോജന പ്രകാരം കർഷകർക്കുണ്ടായ നഷ്ടം നികത്തും
- കേരളത്തിലെ തകർന്ന റോഡുകളിൽ പ്രധാനപ്പെട്ടവ ഉടൻ തന്നെ നാഷണൽ ഹൈവേ അതോറിറ്റി പുനർനിർമിക്കും
- ഇതിന്‍റെ ചെലവുകൾ മുഴുവൻ കേന്ദ്രം വഹിക്കും
- സംസ്ഥാനത്ത് നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
