വീട്ടുകാർ കുമ്പസാരത്തിനു പോയപ്പോൾ 11 ലക്ഷത്തിന്റെ സ്വർണവും പണവും മോഷ്ടിച്ചു
text_fieldsചോറ്റാനിക്കര കോട്ടയത്തുപാറ സ്വദേശി മോഹനന്റെ വീടിന്റെ അടക്കുളഭാഗത്തെ ഇരുമ്പ് ഗ്രില്‍ മോഷ്ടാക്കള്‍ തകര്‍ത്ത നിലയില്‍
ചോറ്റാനിക്കര: വീട്ടുകാർ കുമ്പസാരത്തിനു പോയ സമയത്ത് വീട് കുത്തിത്തുറന്ന് 11 ലക്ഷം രൂപ വിലമതിക്കുന്ന 25 പവന്‍ സ്വര്‍ണവും 15,000 രൂപയും മോഷ്ടിച്ചു. കോട്ടയത്തുപാറ കോളനിപ്പടി എ.പി.വര്‍ക്കി റോഡില്‍ ഞാളിയത്ത് മോഹനന്‍ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെ മോഹനനും ഭാര്യ ജെസി ടീച്ചറും എരുവേലി പള്ളിയില്‍ കുമ്പസാരത്തിനു പോയതായിരുന്നു. രാത്രി 9 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുറിയിലെ അലമാരയും തുറന്നു കിടക്കുന്ന നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും മോഷണം പോയതായി കണ്ടെത്തിയത്.
അടുക്കളയുടെ ഭാഗത്തെ ഇരുമ്പ് ഗ്രില്‍ തകര്‍ത്താണ് കള്ളന്‍ അകത്തേക്ക് പ്രവേശിച്ചതെന്ന് കരുതുന്നു. ചോറ്റാനിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.