ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പുതിയതായി 50 ഡോക്ടര്‍മാര്‍
text_fieldsഇടുക്കി: മെഡിക്കല്‍ കോളജില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍, സീനിയര്‍ റെസിഡന്റ് എന്നിവയടക്കം പുതിയതായി 50 തസ്തികകള്‍ അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഒരു പ്രഫസര്‍, 12 അസോസിയേറ്റ് പ്രഫസര്‍, 17 അസിസ്റ്റന്റ് പ്രഫസര്‍, 20 സീനിയര്‍ റെസിഡന്റ് തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ ഉള്‍പ്പെടെ പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
പുതിയതായി 100 എം.ബി.ബി.എസ് സീറ്റുകള്‍ക്കും 60 ബി.എസ്.സി നഴ്സിങ് സീറ്റുകള്‍ക്കും അനുമതി ലഭ്യമായതിന് പിന്നാലെയാണ് ഇപ്പോള്‍ 50 പുതിയ ഡോക്ടര്‍ തസ്തികകളും അനുവദിക്കുന്നത്.

