Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ജീ​ഷി​ന്റെ...

പ്ര​ജീ​ഷി​ന്റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ൽ​ക​ണം -ചെ​ന്നി​ത്ത​ല

text_fields
bookmark_border
പ്ര​ജീ​ഷി​ന്റെ കൂ​ട​ല്ലൂ​രി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു
cancel
camera_alt

പ്ര​ജീ​ഷി​ന്റെ കൂ​ട​ല്ലൂ​രി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ്ര​ജീ​ഷി​ന്റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണ​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ന് സ​ർ​ക്കാ​ർ ജോ​ലി​യും അ​ത്യാ​വ​ശ്യ​മാ​ണ്. പ്ര​ജീ​ഷി​ന്റെ കൂ​ട​ല്ലൂ​രി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ന​ന്ത​വാ​ടി​യി​ൽ തോ​മ​സ് എ​ന്ന ക​ർ​ഷ​ക​നെ ക​ടു​വ കൊ​ന്ന​പ്പോ​ൾ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ വീ​ണ്ടും ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​യ​മ​സ​ഭ​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നി​ട്ടും അ​ത് ആ​വ​ർ​ത്തി​ക്കു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യം കാ​ര​ണം വ​യ​നാ​ട്ടി​ൽ ക​ർ​ഷ​ക​ന് കൃ​ഷി​ചെ​യ്ത് ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വ​ന​യോ​ര​ത്ത് കി​ട​ങ്ങ്, ഫെ​ൻ​സി​ങ് എ​ന്നി​വ കൃ​ത്യ​മാ​യി സ്ഥാ​പി​ച്ചാ​ലേ മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​വൂ. കേ​ന്ദ്ര-​സം​സ്ഥാ​ന ഫ​ണ്ടു​ക​ളും വ​നം വ​കു​പ്പ് ഫ​ണ്ടും അ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ, പ്രാ​യോ​ഗി​ക​മാ​യ ഇ​ട​പെ​ട​ൽ എ​വി​ടെ നി​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaWayanad Newstiger attack
News Summary - 50 lakhs should be given to Prajeesh's family - Chennthala on wayanad tiger attack
Next Story