Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ രണ്ടിടത്ത്​ ബസപകടം; 50 പേർക്ക്​ പരിക്ക്​

text_fields
bookmark_border
Accident
cancel

കോഴിക്കോട്: വടകര മടപ്പള്ളിയിലും മുത്തേരിയിലും ബസ്​ അപകടത്തിൽ 50 പേർക്ക്​ പരിക്കേറ്റു. വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്​. നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച ശേഷം മറിയുകയായിരുന്നു. ഉച്ചക്ക്​ 12.30 ഓടെയാണ് സംഭവം.

തലശേരി ഭാഗത്ത് നിന്ന് വടകരയിലേക്ക് വന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് വടകരയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കി.

മുത്തേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 30 പേര്‍ക്കും പരിക്കേറ്റു. ഓമശ്ശേരിയില്‍ നിന്നും വരികയായിരുന്ന ബസാണ് മറിഞ്ഞത്. കാറിലിടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 50 Injured In two Different Bus Accidents in Kozhikode -Kerala News
Next Story