Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50 ചാക്ക് നിരോധിത പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
വിപണിയിൽ കാൽക്കോടി രൂപ വിലവരുമെന്ന് പൊലീസ്
50 ചാക്ക് നിരോധിത പുകയില ഉൽപന്നം പിടികൂടി
cancel

ഇരവിപുരം: കടക്കുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ച കാൽ കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം വഞ്ചി ഗോളിന് സമീപം കൈരളി ഫുഡ്സ് എന്ന കടയിൽ നിന്നാണ് 50 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

പൊലീസ് എത്തുന്നതറിഞ്ഞ് ഉടമ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന കേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷണറുടെ രഹസ്യന്വേഷണ വിഭാഗമായ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

ശനിയാഴ്ച രാത്രിയിലാണ് പരിശോധന നടത്തിയത്. ചാക്കുകളായി സൂക്ഷിച്ചിരുന്ന വിവിധ ബ്രാൻഡുകളിൽ പെട്ട പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 50 bags of banned tobacco products seized
Next Story