Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ണ്ട​ക്ക​യം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് അ​ഞ്ച് വ​യ​സ്സ്; മ​ല​യോ​ര മേ​ഖ​ല വി​റ​ങ്ങ​ലി​ച്ചു​ത​ന്നെ...

text_fields
bookmark_border
മു​ണ്ട​ക്ക​യം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് അ​ഞ്ച് വ​യ​സ്സ്; മ​ല​യോ​ര മേ​ഖ​ല വി​റ​ങ്ങ​ലി​ച്ചു​ത​ന്നെ...
cancel
camera_alt

കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെം​ബ്ലി വെ​ട്ടി​ക്കാ​നം ആ​റ്റോ​രം ഭാ​ഗ​ത്തെ ത​ക​ർ​ന്ന വീ​ടു​ക​ൾ കാ​ടു​ക​യ​റി​യ നി​ല​യി​ൽ

മു​ണ്ട​ക്ക​യം: അ​ഞ്ച് വ​ർ​ഷം മു​മ്പ് ഇ​തേ​ദി​വ​സം പു​ല​ർ​ന്ന​ത് ഒ​രു സ​ങ്ക​ട​ത്തി​ന്‍റെ ക​ഥ പ​റ​യാ​നാ​യി​രു​ന്നു. കൊ​ക്ക​യാ​ർ, കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ 21 പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. രാ​വി​ലെ 9.30നു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ 10.30ഓ​ടെ നാ​ടി​നെ​ത​ന്നെ ഇ​ല്ലാ​താ​ക്കി. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​വാ​ലി, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ക്കൊ​ച്ചി, കൊ​ക്ക​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളും അ​തി​ൽ ക​ഴി​ഞ്ഞ പി​ഞ്ചു​കു​ട്ടി​ക​ള​ട​ക്കം 23ഓ​ളം പേ​രും പ്ര​ള​യം ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ള​യം വി​ത​ച്ച നാ​ശം

കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഡ് ഒ​ഴി​കെ 12 വാ​ർ​ഡു​ക​ളി​ലും പ്ര​ള​യം നാ​ശം​വി​ത​ച്ചു. മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ വി​ല്ലേ​ജു​ക​ളി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ- 255. ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്- 2538. കോ​ട്ട​യം-​ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ന്ത​യാ​ർ പാ​ലം ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​ധാ​ന പാ​ല​ങ്ങ​ളും ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 17 പാ​ല​ങ്ങ​ൾ ത​ക​ർ​ന്നു. 42 റോ​ഡു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം, 13 ക​ലു​ങ്കു​ക​ൾ ഇ​ടി​ഞ്ഞു.

79 വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള സ്രോ​ത​സ്സ് ന​ഷ്ട​മാ​യി. 25 പൊ​തു​കി​ണ​ർ ന​ശി​ച്ചു. 84 ശു​ചി​മു​റി​ക​ൾ ന​ശി​ച്ചു.259 വീ​ടു​ക​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. 168 കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യി. ഇ​രു ജി​ല്ല​ക​ളി​ലു​മാ​യി 1800 വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ടം.

വ​ഴി​യാ​ധാ​ര​മാ​യ​ത് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ

2021ലെ ​പ്ര​ള​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ വ​ഴി​യാ​ധാ​ര​മാ​വു​ക​യാ​യി​രു​ന്നു. അ​തി​ജീ​വ​ന വ​ഴി​യി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ പ​ല​തും വീ​ണ്ടെ​ടു​ത്തു. പ​ക്ഷേ, കാ​ലം നീ​ങ്ങു​മ്പോ​ഴും പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ ഇ​നി​യു​മു​ണ്ട് പ്ര​ശ്ന​ങ്ങ​ൾ.

കോ​ട്ട​യം- ഇ​ടു​ക്കി ജി​ല്ല​യു​ടെ അ​തി​ർ​ത്തി വേ​ർ​തി​രി​ച്ച് ഒ​ഴു​കു​ന്ന പു​ല്ല​ക​യാ​റി​ന്‍റെ സ​മീ​പ​മു​ള്ള കു​ട്ടി​ക്ക​ലി​ൽ -ഇ​ളം​കാ​ട് റോ​ഡി​ലെ യാ​ത്ര​യി​ൽ മ​റു​ക​ര​യി​ലേ​ക്ക് നോ​ക്കി​യാ​ൽ വെ​ട്ടി​ക്കാ​നം ആ​റ്റോ​രം ഭാ​ഗ​ത്ത് ത​ക​ർ​ന്ന​ടി​ഞ്ഞ 20ഓ​ളം വീ​ടു​ക​ൾ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത് കാ​ണാം. അ​വി​ടേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ ചെ​റി​യ ഇ​ട​വ​ഴി ന​ട​ന്ന് പോ​ക​ണം. പ​ക്ഷേ, അ​തു​വ​ഴി ക​ട​ന്നു​വ​ര​ണ​മെ​ങ്കി​ൽ കാ​ട്ടു​വ​ഴി​യി​ലൂ​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ത്തി​ലൂ​ടെ​യും വേ​ണം.

ത​ക​ർ​ന്ന​ടി​ഞ്ഞ വീ​ടു​ക​ൾ​ക്കി​ട​യി​ൽ ര​ണ്ട് വീ​ടു​ക​ൾ മാ​ത്രം കാ​ണാം. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ജി​യോ​ള​ജി വ​കു​പ്പ് ഉ​ൾ​പ്പെ​ടെ എ​ത്തി വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് മു​ദ്ര​കു​ത്ത​പ്പെ​ട്ടെ​ങ്കി​ലും സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന​ത് ഭീ​തി പ​ട​ർ​ത്തു​ന്ന കാ​ഴ്ച​യാ​ണ്.

പു​ല്ല​ക​യാ​ർ ക​ര​ക​വി​ഞ്ഞ് 20ഓ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഈ ​ദു​ര​ന്ത​ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ർ 23 വീ​ടു​ക​ളാ​യി​രു​ന്നു ആ​റ്റോ​ര​ത്തു​ള്ള​ത്. 20 കു​ടും​ബ​ങ്ങ​ളി​ൽ ഇ​നി വീ​ട് ല​ഭി​ക്കാ​നു​ള്ള​ത് ഒ​മ്പ​ത് പേ​ർ​ക്കാ​ണ്. അ​ഞ്ച് വ​ർ​ഷ​മാ​യി ഇ​വ​ർ ക​യ​റി​യി​റ​ങ്ങാ​ത്ത സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ല്ല. ഏ​താ​നും ദി​വ​സം മു​മ്പ് വീ​ട് ന​ൽ​കു​ന്ന പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ച​താ​ണ് ഇ​വ​ർ​ക്കു​ള്ള ആ​ശ്വാ​സം.

താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥ​ല​ത്ത് നി​ന്നും മ​റ്റു​ള്ള​വ​ർ വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷ​മാ​യി വാ​ട​ക കൊ​ടു​ത്ത് ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. പ്ര​ള​യ​ശേ​ഷം നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി​യ അ​ധി​കൃ​ത​ർ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ തെ​റ്റി​യ​താ​ണ് വീ​ട് ല​ഭി​ക്കാ​ൻ ത​ട​സ്സ​മാ‍യ​തെ​ന്ന് പ​റ​യു​ന്നു.

ന​ട​പ്പാ​ല​ങ്ങ​ൾ​ക്കാ​യി നീ​ളു​ന്ന കാ​ത്തി​രി​പ്പ്

2021ലെ ​പ്ര​ള​യ​ത്തി​ലാ​ണ് മ്ലാ​ക്ക​ര ന​ട​പ്പാ​ലം പു​ഴ ക​വ​ർ​ന്ന​ത്. അ​ന്ന് തോ​ടി​ന് കു​റു​കെ വ​ടം​കെ​ട്ടി​യാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ്ര​ള​യാ​ന​ന്ത​രം ഈ ​പ്ര​ദേ​ശം താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വി​ധി​യെ​ഴു​തി. ഇ​തോ​ടെ ജീ​വ​നെ ഭ​യ​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് നി​ന്നും വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും പ​ലാ​യ​നം ചെ​യ്ത​ത് 30ല​ധി​കം കു​ടും​ബ​ങ്ങ​ൾ.

മ്ലാ​ക്ക​ര ന​ട​പ്പാ​ലം പോ​യ​തോ​ടെ മ​റു​ക​ര​യി​ലു​ള്ള​വ​രു​ടെ യാ​ത്രാ​ഭീ​തി​യി​ലാ​യി. ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​ക​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് അ​ക്ക​രെ താ​മ​സി​ക്കു​ന്ന മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള​ത്. ഇ​തി​നോ​ട് ചേ​ർ​ന്ന് നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളു​മു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ​ക്കാ​യി പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ഞ്ച് വ​ർ​ഷം മു​ൻ​പ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. പു​ന​ര​ധി​വാ​സ​മു​ള്ള​ത് കൊ​ണ്ട് ന​ട​പ്പാ​ലം എ​ന്ന​ത് പാ​ടേ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ന​ട​പ​ടി കാ​ത്ത് മ​റ്റ് ന​ട​പ്പാ​ല​ങ്ങ​ളു​മു​ണ്ട്. പൂ​വ​ഞ്ചി ന​ട​പ്പാ​ലം: കൂ​ട്ടി​ക്ക​ൽ മു​ണ്ട​ക്ക​യം റോ​ഡി​ലേ​ക്ക് കു​ട്ടി​ക്ക​ൽ റോ​ഡി​ലേ​ക്ക് എ​ത്താ​നു​ള്ള വ​ഴി എം.​പി ഫ​ണ്ടി​ൽ​നി​ന്നും ഉ​ൾ​പ്പെ​ടെ 2022ൽ ​തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ ര​ണ്ട് തൂ​ണു​ക​ൾ നി​ർ​മി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം മി​നി സാ​ബു 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും എ​സ്റ്റി​മേ​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത​താ​ണ് ഏ​ക ആ​ശ്വാ​സം. ക​ന​ക​പു​രം -ച​ക്ക​നാ​പു​ര​യി​ടം പാ​ലം: ക​ന​ക​പു​രം നി​വാ​സി​ക​ൾ​ക്ക് തേ​ൻ​പു​ഴ ഈ​സ്റ്റി​ൽ വേ​ഗ​ത്തി​ലെ​ത്താ​ൻ ക​ഴി​യു​ന്ന പാ​ല​മാ​ണ്. അ​ഞ്ച് വ​ർ​ഷ​മാ​യി അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. ഇ​പ്പോ​ൾ പീ​രു​മേ​ട് എം.​എ​ൽ.​എ​യും അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ന​ട​പ​ടി​ക്കാ​യി ഇ​ടു​ക്കി പാ​ക്കേ​ജി​ൽ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. മു​ക്കു​ളം-​ഏ​ഴേ​ക്ക​ർ പാ​ലം: പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​ള​ങ്കാ​ട് ഭാ​ഗ​ത്തേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്താ​നു​ള്ള വ​ഴി. ന​ട​പ​ടി​ക​ൾ വൈ​കി​യ​തി​നാ​ൽ ഇ​ടു​ക്കി പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്തു. ഒ​റ്റ​മ​രം-​ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം: കൂ​ട്ടി​ക്ക​ൽ റോ​ഡി​ലേ​ക്ക് വേ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി. പാ​ലം നി​ർ​മാ​ണ​ത്തി​ന് ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല.

മ​ഴ പെ​യ്താ​ൽ പു​ഴ ക​ര​ക​യ​റു​ന്നു

മു​ണ്ട​ക്ക​യം 2018, 2021 പ്ര​ള​യ​ങ്ങ​ളി​ൽ മ​ണി​മ​ല​യാ​റും പു​ല്ല​ക​യാ​റും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​ത് ര​ണ്ട് ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യെ തു​ട​ർ​ന്നാ​ണ്. പ​ക്ഷേ, ഇ​പ്പോ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ അ​ടു​പ്പി​ച്ച് മ​ഴ പെ​യ്താ​ൽ പു​ഴ ക​ര​ക​യ​റു​ന്ന കാ​ഴ്ച. ഇ​തി​ന് കാ​ര​ണം എ​ന്താ​ണ് എ​ന്ന ചോ​ദ്യ​ത്തി​ന് ‘ആ​റു​ക​ളു​ടെ ആ​ഴം കു​റ​ഞ്ഞു’ എ​ന്ന ഒ​രു ഉ​ത്ത​രം മാ​ത്രം. അ​ത് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ സ്വ​കാ​ര്യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക​ൾ​ക്കും വ​ഴ​ങ്ങി ജ​ല​രേ​ഖ​യാ​യി മാ​റി​യ ഞെ​ട്ടി​ക്കു​ന്ന ക​ഥ​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. മു​ണ്ട​ക്ക​യം കോ​സ്‌​വേ മു​ത​ൽ ചെ​ക്ക് ഡാം ​വ​രെ​യു​ള്ള 400 മീ​റ്റ​ർ ഭാ​ഗ​ത്ത് ആ​റ്റി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ആ​റ് ല​ക്ഷ​ത്തി​ല​ധി​കം അ​ടി മ​ണ​ലാ​ണ്. മ​ണ്ണും ച​ളി​യും വേ​റെ​യും, കു​റ​ഞ്ഞ​ത് ശ​രാ​ശ​രി 15000ത്തി​ല​ധി​കം ക്യു​ബി​ക് മീ​റ്റ​ർ എ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. പ്ര​ള​യ​ത്തി​ന് ശേ​ഷം ആ​ദ്യ​ഘ​ട്ടം പു​ഴ പു​ന​ർ​ജ​നി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ ശ്ര​മം അ​ത്ര വി​ജ​യ​മാ​യി​രു​ന്നി​ല്ല. അ​ടു​ത്ത മ​ഴ​യി​ൽ ത​ന്നെ മ​ണ്ണും മ​ണ​ലും വീ​ണ്ടും അ​ടി​ഞ്ഞു കൂ​ടി. മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ന് സ​മീ​പം ആ​റ​ടി താ​ഴ്ച​യി​ൽ വ​രെ മ​ൺ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ട സ്ഥി​തി​യാ​ണ്. കൂ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് പു​ല്ല​ക​യാ​റ്റി​ലും വ​ലി​യ ക​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​ഞ്ഞ സ്ഥി​തി​യി​ലാ​ണ്.

ആ​റി​ന്‍റെ ആ​ഴം കൂ​ട്ടാ​ൻ മ​ണ്ണും മ​ണ​ലും ലേ​ലം ചെ​യ്യാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. 2023 ഒ​ക്ടോ​ബ​റി​ൽ ഒ​രു ക്യു​ബി​ക് മീ​റ്റ​റി​ന് 1,150 രൂ​പ നി​ര​ക്കി​ൽ ഒ​രു കോ​ടി എ​ൺ​പ​തി​നാ​യി​രം രൂ​പ​ക്ക് ലേ​ലം ന​ട​ത്തി. എ​ന്നാ​ൽ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​ന്നെ എ​സ്റ്റി​മേ​റ്റ് ഇ​ട്ട ലേ​ല​ത്തി​ന് തു​ക കു​റ​ഞ്ഞ് പോ​യെ​ന്ന് ജി​ല്ല ക​ല​ക്ട​ർ​ക്ക് പ​രാ​തി ല​ഭി​ച്ച​തോ​ടെ ലേ​ലം റ​ദ്ദാ​ക്കി. ഇ​തി​ന് പി​ന്നി​ൽ ക​ളി​ച്ച​ത് മ​ണ​ൽ മാ​ഫി​യ​ക​ളെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ക്കു​ന്നു. 2024 ഡി​സം​ബ​റി​ൽ ര​ണ്ട് കോ​ടി പ​തി​നെ​ട്ട് ല​ക്ഷം രൂ​പ​ക്ക് ര​ണ്ടാ​മ​തും ലേ​ലം ന​ട​ത്തി. എ​ന്നാ​ൽ, മ​ണ​ൽ വാ​രാ​ൻ ക​ഴി​യാ​ത്ത വി​ധം അ​ധി​കൃ​ത​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ച്ചു. മു​ഴു​വ​ൻ മ​ണ​ലും ഒ​റ്റ​യ​ടി​ക്ക് വാ​ര​ണം, വാ​രു​ന്ന മ​ണ​ൽ മ​റ്റൊ​രു സ്ഥ​ല​ത്ത് സൂ​ക്ഷി​ക്കാ​ൻ പ​റ്റി​ല്ല. അ​പ്പോ​ൾ ത​ന്നെ വി​ൽ​ക്ക​ണം, ലേ​ല തു​ക മു​ൻ​കൂ​റാ​യി അ​ട​ക്ക​ണം ഇ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. ഇ​ത് പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ മു​ട​ങ്ങി. ലേ​ല​ത്തി​നാ​യി കെ​ട്ടി​വെ​ച്ച ര​ണ്ട​ര ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ക​രാ​റു​കാ​ര​ന് തി​രി​കെ ന​ൽ​കി. വീ​ണ്ടും ലേ​ലം ന​ട​ത്താ​നും നീ​ക്ക​മു​ണ്ട്.

ക​യ​ങ്ങ​ൾ മൂ​ടി വെ​ള്ളം ക​ര​ക​യ​റി

ച​ത്ത​ക​യം മു​ത​ൽ ഉ​പ്പു​നീ​റ്റു​ക​യം വ​രെ അ​ഞ്ചാ​ൾ അ​ധി​കം താ​ഴ്ച​യു​ള്ള ആ​റ് ക​യ​ങ്ങ​ളാ​ണ് മു​ണ്ട​ക്ക​യം ടൗ​ണി​ന് സ​മീ​പം ക​ല്ലേ​പാ​ലം മു​ത​ൽ ചെ​ക്ക് ഡാം ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​ക​യ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് ഇ​പ്പോ​ഴു​ള്ള​ത് മു​ട്ടോ​ളം വെ​ള്ളം മാ​ത്രം.

ക​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും മൂ​ടി​യ​തോ​ടെ മ​ണി​മ​ല​യാ​റി​ന്‍റെ ഒ​ഴു​ക്കി​ന്‍റെ ദി​ശ മാ​റി. പു​ല്ല​ക​യാ​റ്റി​ലും സ്ഥി​തി ഇ​തു​ത​ന്നെ, ക​യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ഇ​നി പ​റ്റി​ല്ല. പ​ക്ഷേ ആ​റ്റി​ൽ അ​ടി​ഞ്ഞ് ആ​ഴം കു​റ​ച്ചി​രി​ക്കു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ണ്ട​തി​ലും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​കും ഇ​നി കാ​ണാ​നി​രി​ക്കു​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 years of mundakayam land slide
Next Story