15 വർഷമെത്തിയ ബസുകൾക്ക് അഞ്ചുവർഷം കൂടി ഒാടാൻ അനുമതി
text_fieldsേകാട്ടയം: 15 വർഷം കാലാവധി പൂർത്തിയാക്കിയ ബസുകൾക്ക് അഞ്ചുവർഷംകൂടി ഒാടാൻ അനുമതി നൽകാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഗതാഗതവകുപ്പ് കമീഷണർ എ.ഡി.ജി.പി കെ. പദ്മകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാനത്ത് സർവിസ് നടത്തുന്ന 10,000ത്തോളം ബസുകൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. കെ.എസ്.ആർ.ടി.സിയാകും ഏറ്റവും വലിയ ഗുണഭോക്താക്കൾ. നിലവിൽ 1500ഒാളം കെ.എസ്.ആർ.ടി.സി ബസുകളാണ് 15 വർഷം പൂർത്തിയായതിനെത്തുടർന്ന് നിരത്തിൽനിന്ന് പിൻവലിക്കേണ്ടത്. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് കോടികൾ ലാഭവുമുണ്ടാകും.
ഒറ്റയടിക്ക് നൂറുകണക്കിന് ബസുകൾ പിൻവലിച്ചാൽ പകരം ഇറക്കാൻ നിലവിലെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ല. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ നിരന്തര ആവശ്യെത്ത തുടർന്നാണ് സ്റ്റേറ്റ് അപ്പലേറ്റ് അതോറിറ്റി (എസ്.ടി.എ) ഇതിന് അനുമതി നൽകിയതെന്നും കമീഷണർ വ്യക്തമാക്കി. ബസുകളുടെ ഷാസിക്ക് 30 ശതമാനംവരെ വില വർധനയുണ്ട്. ബോഡി പണിയാനും വൻചെലവാണ്.
28 മുതൽ 30 ലക്ഷംവരെയാണ് ബോഡി പണിത് നിരത്തിലിറക്കുേമ്പാൾ വേണ്ടിവരുന്ന ചെലവ്. 15 വർഷം ബസുകൾ ഒാടിയാൽ ചെലവിടുന്ന തുക ലഭിക്കുന്നില്ലെന്നും സർക്കാർ നടപടിയെടുക്കണെമന്നും ആവശ്യപ്പെട്ട് ബസ് ഉടമകൾ സർക്കാറിനു നിവേദനം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയും സർക്കാറിനെ സമീപിച്ചിരുന്നു.
20 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചന നടത്തുന്നതിനിടെയാണ് ബസുകളുടെ കാലപ്പഴക്കം 15ൽനിന്ന് 20 ആക്കി സർക്കാർ ഉത്തരവ് ഇറക്കാനൊരുങ്ങുന്നത്. മലിനീകരണം തടയാനും പുതിയ വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാനും നിലവിലെ കാലപരിധി വർധിപ്പിക്കരുതെന്നാണ് വാഹനനിർമാണ കമ്പനികളുടെ ആവശ്യം. ഇതെല്ലാം തള്ളിയാണ് സർക്കാർ ഉത്തരവ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
