തോക്കും വെടിയുണ്ടകളും നിർമിച്ച് വിൽപ്പന സംഘത്തിലെ നാലുപേര്‍ കൂടി പിടിയില്‍
text_fieldsപള്ളിക്കത്തോട് (കോട്ടയം): റിവോൾവറുകളും നാടന്‍ തോക്കുകളും വെടിയുണ്ടകളും നിർമിച ്ച് വിവിധ സംഘങ്ങൾക്ക് കൈമാറിയ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനടക്കം നാലുപേര്‍ കൂട ി അറസ്റ്റില്‍. പള്ളിക്കത്തോട് തട്ടാമ്പറമ്പില്‍ രാജന് (50), തിരുവനന്തപുരം പാങ്ങപ്പാറ രതീഷ് ചന്ദ്രന് (38), ബി.ജെ.പി പ്രവർത്തകനായ പള്ളിക്കത്തോട് കദളിമറ്റം വീട്ടില്‍ കെ.എന്‍. വിജയന് (57), പരുമല കോട്ടക്കമാലിൽ കോളനിയിൽ വാലുപറമ്പിൽ താഴ്ചയിൽ എം.ജെ.ലിജോ (36) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞ ദിവസം പള്ളിക്കത്തോട് സ്വദേശികളായ മനേഷ്കുമര്, ബിനേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതിയായ മനേഷ് കുമാറിെൻറ സഹോദരനാണ് ഇപ്പോള്‍ പിടിയിലായ രാജന്. രാജനും മനേഷും ചേര്‍ന്നാണ് തോക്ക് നിര്‍മാണം നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാരനായിരുന്നു രതീഷ്. ഇയാൾ മൂന്ന് തോക്കുകള്‍ വില്പന നടത്തിയതായാണ് വിവരം. ഇവരില്‍നിന്ന് തോക്ക് വാങ്ങിയ ആളാണ് വിജയന്. വിജയെൻറയും ലിജോയുടെയും വീട്ടിൽനിന്ന് പൊലീസ് തോക്ക് കണ്ടെത്തി. ബിനീഷ് കുമാര്‍ സംഘത്തിെൻറ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ രതീഷ് ചന്ദ്രന് തോക്ക് വാങ്ങാനെത്തിയതായിരുന്നു. ഇയാള്‍ തോക്ക് വില്പന നടത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ആലപ്പുഴയില്‍ പരിശോധന നടത്തി. സമീപകാലത്ത് പതിനഞ്ചോളം തോക്കുകള്‍ സംഘം വില്പന നടത്തിയതായി സൂചനയുണ്ട്. ഇവരില്‍നിന്ന് അരക്കിലോ വെടിമരുന്ന്, ഒരുകിലോയോളം ചന്ദനം, തോക്ക് നിര്‍മാണത്തിനാവശ്യമായ ട്രിഗര്‍, ലോക്ക്, ഒമ്പത് കുഴലുകള്‍, 60 വെടിയുണ്ടകള്‍ എന്നിവ കണ്ടെത്തി. ബസിെൻറ ബ്രേക്ക് ലൈനറിെൻറ റിബേറ്റ് രാകി വെടിമരുന്ന് നിറച്ച്് അതിനുമുകളില്‍ ഈയം ഉരുക്കി ഒഴിച്ചാണ് വെടിയുണ്ടകളുടെ നിര്‍മാണം. 12 വര്‍ഷമായി തോക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നിരവധി റിവോള്‍വറും കുഴല്ത്തോക്കും വിറ്റഴിച്ചതായാണ് നിഗമനം.

കോയമ്പത്തൂരില്‍ നിന്നാണ് തോക്ക് നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചിരുന്നത്. പള്ളിക്കത്തോട് മന്ദിരം കവലയിലെ മനേഷ് കുമാറിെൻറ ആലയിലാണ് പലഘട്ടങ്ങളിലായി രഹസ്യമായി നിര്‍മാണം നടത്തി വന്നിരുന്നത്. പതിനായിരം മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെ വിലയ്ക്കാണ് ഇവര്‍ തോക്കുകള്‍ വിറ്റിരുന്നത്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിർ പബ്ലിക് സ്കൂൾ ഭരണസമിതിയംഗമാണ് കെ.എന്‍. വിജയന്. ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ഇയാൾ പലരുമായും വേദി പങ്കിട്ടിട്ടുണ്ട്. അടുത്തിടെ ബി.ജെ.പിയുടെ പ്രളയ പുനരധിവാസ ഭവന പദ്ധതിക്കായി ഇയാൾ സൗജന്യമായി സ്ഥലം നൽകിയിരുന്നു.
കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് തോക്കുവാങ്ങിയവെര കണ്ടെത്താൻ ശ്രമം തടുരുകയാണ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
