സർക്കാർ ഓഫീസ് പ്രവൃത്തി ദിനം അഞ്ച്: ദിവസവേതനക്കാർക്ക് തിരിച്ചടി
text_fieldsതിരുവനന്തപുരം: പ്രവൃത്തി ദിനം അഞ്ചാക്കുമ്പോൾ കനത്ത പ്രഹരമാകുന്നത് ദിവസവേതനക്കാർക്കാണ്. സംസ്ഥാനത്ത് കരാർ-ദിവസ വേതനക്കാരായി 2.45 ലക്ഷം പേരുണ്ട്. ഇതിൽ കരാർ ജീവനക്കാർക്ക് വലിയ പ്രതിസന്ധിയുണ്ടാകില്ല. പ്രവൃത്തി ദിനങ്ങൾക്കനുസരിച്ച് വേതനം കിട്ടുന്നവർക്ക് ജോലി സമയം കൂടുമെന്ന് മാത്രമല്ല, ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുകയും ചെയ്യും. ഒന്നര ലക്ഷത്തോളം ദിവസ വേതനക്കാരാണ് സംസ്ഥാനത്തുള്ളത്.
സർക്കാർ വാഹനങ്ങളുടെ ഓട്ടം, ഓഫിസ് ചെലവുകൾ, വൈദ്യുതി, വെള്ളം എന്നീ കാര്യങ്ങൾ ലാഭിക്കാമെന്നതാണ് സർക്കാറിന് മുന്നിലുള്ളത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളിൽതട്ടി ചർച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.
മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുംവിധമായിരുന്നു അന്നത്തെ ചർച്ച. അതേസമയം ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധിവെച്ചതോടെയാണ് സർവിസ് സംഘടനകളുടെ എതിർപ്പുണ്ടായത്. ഇക്കുറിയും കാഷ്വൽ ലീവിന്റെ കാര്യത്തിലടക്കം സർക്കാർ എന്ത് ഫോർമുല മുന്നോട്ടുവെക്കുമെന്നതിലും അവ്യക്തതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

