സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ മൂന്നും മലപ്പുറത്തും ഇടുക്കിയിലും ഒരാളുമാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് പത്തനംതിട്ടയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ജോസഫ് ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണം ശേഷം നടത്തിയ പരിശോധനയിലാണ് അടൂർ ഏറം സ്വദേശി രവീന്ദ്രന് രോഗം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇടുക്കി കട്ടപ്പനയിൽ കൊവിഡ് ബാധിച്ച് മരിച്ച സാം കുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അട്ടപ്പാടി ഷോളയാർ സ്വദേശി നിഷയാണ് മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയിൽ മരിച്ചത്. 24കാരിയായ നിഷക്ക് കരൾ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടായിരുന്നു.
മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിക്കും.

