Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.വി റീചാർജ് ചെയ്തില്ല: നാലാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

text_fields
bookmark_border
child death 98798
cancel
camera_alt

Representational Image 

ഹരിപ്പാട്: കേബിൾ കണക്ഷൻ റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ഹരിപ്പാട് മുട്ടം എവിളയിൽ ബാബു കല ദമ്പതികളുടെ മകൻ കാർത്തികാണ് (9) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കട്ടായ കേബിൾ കണക്ഷൻ റീചാർജ് ചെയ്യണമെന്ന് കാർത്തിക് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് ചെയ്ത് തരാമെന്ന് അമ്മ മറുപടി കൊടുത്തു. ഉടനെ വേണമെന്ന് വാശി പിടിച്ച കാർത്തിക്ക് മുറിയിൽ കയറി കതകടച്ചു. സംശയം തോന്നിയ വീട്ടുകാർ മുറി തുറന്നപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

ഉടൻ തന്നെ കാർത്തികിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാസന്ന നിലയിലായിരുന്നു. ചികിത്സയിൽ ഇരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. മുട്ടം എഥീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

കരിയിലകുളങ്ങര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4th class student commits suicide
Next Story