4ജി സർവിസ്: കേരളത്തിന് പ്രഥമ പരിഗണന
text_fieldsന്യൂഡൽഹി: ബി.എസ്.എൻ.എൽ 4ജി സർവിസ് ആരംഭിക്കുേമ്പാൾ പ്രഥമ പരിഗണന കേരളത്തിനായിരിക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിൻഹ ലോക്സഭയെ അറിയിച്ചു. ബി.എസ്.എൻ.എല്ലിന് ഏറ്റവുമധികം ലാഭമുള്ള കേരളത്തിൽ അതിനനുസരിച്ചുള്ള സർവിസുകൾ ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്നില്ലെന്നും അതിനാൽ 4ജി സൗകര്യം അനുവദിക്കണമെന്നുമുള്ള പി.കെ. ശ്രീമതിയുടെ ചോദ്യത്തിനായിരുന്നു മറുപടി. ബി.എസ്.എൻ.എൽ ഏറ്റവും മികച്ച സേവനമാണ് കേരളത്തിൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്ത് മികച്ച സേവനം നൽകിയില്ലെങ്കിൽ ജനങ്ങൾ സ്വീകരിക്കില്ലെന്നും 4ജിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിഫോണുകൾ ഇടക്കിടക്ക് നിശ്ശബ്ദമായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇപ്പോൾ കുറഞ്ഞുെകാണ്ടിരിക്കുകയാണെന്നും പ്രഫ. െക.വി. തോമസിനെ അറിയിച്ചു.
