പ്രഭാതങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്ന് ഫോർ എ.എം ക്ലബ്
text_fieldsതൊടുപുഴ: ലോക്ഡൗൺകാലത്ത് പുലർച്ച നാലിന് തന്നെ ഉണർന്ന് സമയം ലാഭിക്കുന്നതിനൊപ്പം ഉന്മേഷം കൂട്ടുകയും ചെയ്യുകയാണ് ഫോർ എ.എം ക്ലബ് എന്ന പേരിൽ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന വാട്‌സ്ആപ് കൂട്ടായ്മ. പുലർച്ച എഴുന്നേൽക്കുന്നതിെൻറ പ്രയോജനം ആളുകളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് ഫോർ എ.എം ക്ലബ് തുടങ്ങുന്നത്.
ചലച്ചിത്ര സംവിധായകൻ റോബിൻ തിരുമല, അബ്ദുൽ കരിം പഴേരി എന്നിവരാണ് കൂട്ടായ്മക്ക് പിന്നിൽ. എല്ലാ ദിവസവും രാവിലെ നാലിന് ഉണരാൻ മടിയില്ലാത്തവർക്ക് ഈ കൂട്ടായ്മയിൽ ചേരാം. ഗ്രൂപ്പിൽ ശുഭദിനം ആശംസിക്കാം. പിന്നെ ഓരോ വിഷയങ്ങളിൽ ചർച്ചകളാണ്. വ്യായാമം, പാചകം, പ്രാർഥന, പഠനം തുടങ്ങി എന്തിനായി വേണമെങ്കിലും ഈ സമയം ഉപയോഗിക്കാം. ഇതിനുള്ള നിർദേശങ്ങളും കൂട്ടായ്മയിലൂടെ നൽകിവരുന്നു.
അധ്യാപകൻ ബിജു കോലോത്ത്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡൻറ് നിസാർ പഴേരി, എൻ.ആർ. ജയ്‌മോൻ, മുഹമ്മദ് ഇരുമ്പുപാലം എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൂടുതല്‍ ഊര്‍ജത്തോടെ പുതിയ പ്രഭാതങ്ങളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

