Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈടാക്കിയത് 495.02 കോടി...

ഈടാക്കിയത് 495.02 കോടി പിഴ; ക്വാറികളിൽ നിയമ ലംഘനങ്ങളുടെ ഖനനം

text_fields
bookmark_border
ഈടാക്കിയത് 495.02 കോടി പിഴ; ക്വാറികളിൽ നിയമ ലംഘനങ്ങളുടെ ഖനനം
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ക്വാ​റി​ക​ളി​ൽ നി​യ​മ​ലം​ഘ​നം വ്യാ​പ​ക​മെ​ന്ന് തെ​ളി​യി​ച്ച് മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി‍െൻറ ക​ണ​ക്കു​ക​ൾ. ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ ക്വാ​റി​ക​ളി​ലെ നി​യ​മ​ലം​ഘ​ന​ത്തി​ന് 495.02 കോ​ടി രൂ​പ​യാ​ണ് പി​ഴ​യീ​ടാ​ക്കി​യ​ത്. 2020 മു​ത​ൽ 2023 വ​രെ മൂ​ന്നു​വ​ർ​ഷം പി​ഴ​ത്തു​ക​യി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 2020-21 വ​ർ​ഷ​ത്തി​ൽ 67.11 കോ​ടി​യാ​യി​രു​ന്ന പി​ഴ 2021-22 ആ​യ​പ്പോ​ൾ 80.40 കോ​ടി​യാ​യി. 2022-23ൽ ​ഇ​ര​ട്ടി​യും ക​ട​ന്ന് 173.50 കോ​ടി​യാ​യി. പി​ഴ​ത്തു​ക ഏ​റ്റ​വും കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്നാ​ണ് -98.09 കോ​ടി. അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ലു​ള്ള ഖ​ന​നം, മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള പ്ര​വ​ർ​ത്ത​നം, സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കൊ​ക്കെ പി​ഴ​യീ​ടാ​ക്കു​ന്നു​ണ്ട്.

ഖ​ന​ന മേ​ഖ​ല​യി​ൽ​നി​ന്ന്​ 2016-17 മു​ത​ൽ 2022-23 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഫീ​സ്, റോ​യ​ൽ​റ്റി വി​ഭാ​ഗ​ത്തി​ൽ 1347.27 കോ​ടി​യും ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ലൈ​സ​ൻ​സു​ള്ള 550 ക്വാ​റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 118 എ​ണ്ണം മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ആ​ല​പ്പു​ഴ​യി​ൽ ലൈ​സ​ൻ​സു​ള്ള ഒ​രു ക്വാ​റി​യു​മി​ല്ല. കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ആ​സ്ഥാ​ന​ത്തു​നി​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക്വാ​റി​ക​ളു​ടെ ലൈ​സ​ൻ​സു​ള്ള​വ​രി​ൽ പ​ല​രും രാ​ഷ്ട്രീ​യ ബി​നാ​മി​ക​ളാ​ണെ​ന്ന് ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നും മ​റ്റും പി​ടി​കൂ​ടു​മ്പോ​ൾ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ പ​ല​രും ഒ​ഴി​വാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miningquarriesrule violations
News Summary - 495.02 crore in fines collected; Mining violations in quarries
Next Story