Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീവ്രമഴയിൽ കെ.എസ്.ഇ.ബിക്ക് 48 കോടിയുടെ നഷ്ടം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് കനത്ത നാശം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 895 എച്ച്.ടി പോസ്റ്റുകളും 6230 എല്‍.ടി പോസ്റ്റുകളും തകര്‍ന്നു.
മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍.ടി ലൈനുകളും 895 ഇടങ്ങളില്‍ എച്ച്.ടി ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക്‍ കേടുപാടുണ്ടായി. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

