Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം. ഷാജിയുടെ 47.35 ലക്ഷം സർക്കാറിലേക്ക് കണ്ടുകെട്ടും

text_fields
bookmark_border
KM shaji
cancel

കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് രേഖകളില്ലാതെ പിടികൂടിയ പണം കണ്ടുകെട്ടാൻ സർക്കാർ അനുമതി. തുക സർക്കാറിലേക്ക് കണ്ടുകെട്ടാൻ വിജിലൻസിന് ആഭ്യന്തരവകുപ്പ് ഉത്തരവ് നൽകി.

47.35 ലക്ഷം രൂപയാണ് കണ്ടുകെട്ടുക. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി രമേശനെ നിയോഗിക്കുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദനമെന്ന നിലക്കാണ് തുക കണ്ടുകെട്ടുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.

പ്രസ്തുത തുക അനധികൃതമാ​ണെന്ന് നേ​രത്തെ വിജിലൻസ് ക​ണ്ടെത്തിയിരുന്നു. വിജിലൻസ് പിടിച്ചെടുത്ത തുക കിട്ടണമെന്നാവശ്യപ്പെട്ട് ഷാജി വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ വിജിലൻസ് പ്രത്യേക ജഡ്​ജി ടി. മധുസൂദനൻ തള്ളിയതിനു പിന്നാലെയാണ് സർക്കാർ നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 47.35 lakhs of Shaji will be confiscated to the government
Next Story