Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇത്തവണ ഓണത്തിന് അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകിയത് 46.91 ലക്ഷം ലിറ്റർ പാൽ
text_fieldsbookmark_border
പാലക്കാട്: ഈ ഓണത്തിന് അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് 46.91 ലക്ഷം ലിറ്റർ പാൽ. സെപ്റ്റംബർ മൂന്നുമുതൽ ഓരോ ചെക്ക്പോസ്റ്റുകളിലും ഗുണനിലവാര പരിശോധന നടത്തിയാണ് പാൽ കേരളത്തിലേക്ക് കടത്തിവിട്ടത്. സെപ്റ്റംബർ ഒമ്പതു വരെ പരിശോധന തുടരും.
സ്ഥിരം ചെക്പോസ്റ്റുകളായ മീനാക്ഷിപുരം, ആര്യങ്കാവ്, പാറശ്ശാല, താൽകാലിക ചെക്പോസ്റ്റുകളായ കുമളി, വാളയാർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. 2510 സാംപിളുകളാണ് പരിശോധിച്ചത്.
മീനാക്ഷിപുരം ചെക്പോസ്റ്റ് വഴി 16.76 ലക്ഷം ലിറ്റർ പാൽ ആണ് എത്തിയത്. ആര്യങ്കാവ് ചെക്പോസ്റ്റ് വഴി 10.61ലക്ഷം ലിറ്റർ പാലും വാളയാർ ചെക്പോസ്റ്റ് വഴി 9.06 ലക്ഷം ലിറ്റർ പാലും പാറശ്ശാല വഴി 6.05 ലക്ഷം ലിറ്ററും കുമളി വഴി 4.4 ലക്ഷം ലിറ്റർ പാലുമാണ് എത്തിയത്.
Next Story

