സംസ്ഥാനത്ത് 466 മദ്യശാലകൾ കൂടി തുറക്കാൻ അനുമതി
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി നിർദേശാനുസരണം അടച്ചുപൂട്ടിയ ദേശീയ, സംസ്ഥാന പാതയോരത്തെ 466 മദ്യശാലകൾ തുറന്നുപ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതിനൽകി. മദ്യശാലകൾ പൂട്ടിയ ഉത്തരവ് സംബന്ധിച്ച് സുപ്രീംകോടതി തന്നെ വ്യക്തതവരുത്തിയ സാഹചര്യത്തിലാണിത്. ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരിൽനിന്ന് അനുമതിേനടി ഫീസ് അടച്ചാൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കാം. ഇതിൽ പല മദ്യശാലകളും ഒാൺൈലനായി ഫീസ് അടച്ചിട്ടുണ്ട്.
അതിനാൽ ഇവയിൽ മിക്കതും ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. പുതിയ ബാറുകൾക്ക് അനുമതിതേടിയുള്ള നിരവധി അപേക്ഷകളും സർക്കാറിെൻറ പരിഗണനയിലുണ്ട്. സർക്കാർ അനുമതി ലഭ്യമാക്കുന്ന മുറക്ക് എക്സൈസ് വകുപ്പും പ്രവർത്തനാനുമതി നൽകും. േദശീയപാതയോരത്തെ 247ഉം സംസ്ഥാനപാതയിലെ 219ഉം ഉൾപ്പെടെ 466 മദ്യശാലകളാണ് തുറക്കുന്നത്. പാതകൾ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടഞ്ഞുകിടന്ന മദ്യശാലകൾ തുറക്കാൻ കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലുള്ള സംസ്ഥാന റോഡ് ഡീ നോട്ടിഫൈ ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതിനിടെയാണ് സുപ്രീംകോടതി തന്നെ വിധിയിൽ വ്യക്തതവരുത്തിയത്. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ ബാറുകളുടെ കാര്യത്തിൽ അതാത് സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാമെന്നാണ് വ്യക്തമാക്കിയത്. അതിനാൽ മന്ത്രിസഭക്ക് തീരുമാനം എടുക്കേണ്ടിവന്നില്ല. അത് പരിഗണിച്ചാണ് അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്.
അതിെൻറ അടിസ്ഥാനത്തിലുള്ള നടപടികൾ എക്സൈസ് വകുപ്പും ആരംഭിച്ചു. നിലവിൽ സംസ്ഥാനത്ത് 121 ബാറുകളാണ് പ്രവർത്തിക്കുന്നത്. പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ദേശീയപാതയോരത്ത് അടഞ്ഞുകിടക്കുന്ന നാല് ബാറുകൾ കൂടി തുറക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലുള്ള 276 ബിയർ വൈൻ പാർലറുകൾ കൂടിതുറക്കും. ഇതിൽ 147 എണ്ണം ദേശീയപാതയോരത്തും 129 എണ്ണം സംസ്ഥാന പാതയോരത്തുമുള്ളവയാണ്. ഇതിൽ പലതും ബാറുകളായി രൂപപ്പെടും. ദേശീയപാതയോരത്തെ 72ഉം സംസ്ഥാനപാതയോരത്തെ 76ഉം ഉൾപ്പെടെ 148 കള്ളുഷാപ്പുകൾ, ദേശീയപാതയോരത്തെ 15ഉം സംസ്ഥാനപാതയോരത്തെ 10ഉം ഉൾപ്പെടെ 25 ബിവറേജസ് ഒൗട്ട്ലെറ്റുകൾ, പത്ത് ക്ലബുകൾ, മൂന്ന് മിലിട്ടറി കാൻറീനുകൾ ഉൾപ്പെടെയാണ് തുറക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ബിയർ^വൈൻ പാർലറുകളായി പ്രവർത്തിക്കുന്നവയിൽ പലതും ഇതിനോടകംതന്നെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ത്രീസ്റ്റാർ പദവിയിലേക്ക് മാറ്റിയിട്ടുണ്ട്. 28 ലക്ഷം രൂപ ഫീസടച്ചാൽ ഇവക്ക് ത്രീസ്റ്റാർ ബാറുകളായി തന്നെ പ്രവർത്തനമാരംഭിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
