46 ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പള്‍ തസ്തികകള്‍ സൃഷ്ടിക്കും
text_fieldsതിരുവനന്തപുരം: പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളിലേക്ക് 2014-15 അധ്യായന വര്‍ഷങ്ങളിൽ 46 പ്രിന്‍സിപ്പൽമാരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 232 ഹയര്‍സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍മാരെയും 269 ജൂനിയര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍മാരെയും 47 ലാബ് അസിസ്റ്റന്‍റ്മാരെയും നിയമിക്കും. ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച എന്‍.സി.സി. ബറ്റാലിയന്‍റെ പ്രവര്‍ത്തനത്തിന് പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ. ആയ അദീല അബ്ദുളളക്ക് നിര്‍മിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കാനും സർക്കാർ തീരുമാനിച്ചു.
കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈല്‍ ലിക്വര്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്‍റിഫിക് ഓഫീസറുടെയും ലാബ് അസിസ്റ്റന്‍റിന്‍റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. അന്യത്രസേവന വ്യവസ്ഥയിലായിരിക്കും നിയമനം.സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും.കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനിച്ചു. കരകുളത്ത് വീടും സംരക്ഷണ ഭിത്തിയും തകര്‍ന്നുവീണ് സജീനയും രണ്ടു മക്കളും മരണപ്പെട്ട സംഭവത്തിൽ ഇവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും പത്തുലക്ഷം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
