പാരിസ്ഥിതിക അനുമതിയും സാമൂഹിക ആഘാത പഠനവുമില്ലാതെ 45 മീറ്റർ ദേശീയപാത; സർക്കാറുകൾക്ക് ട്രൈബ്യൂണൽ നോട്ടീസ്
text_fieldsകൊച്ചി: പാരിസ്ഥിതിക അനുമതി, പരിസ്ഥിതി-സാമൂഹിക ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ ഇല്ലാതെ 45 മീറ്റർ ദേശീയപാത വികസന പദ്ധതി നടപ്പാക്കുന്നതിനെതിരായ ഹരജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. കോഴിക്കോട് രാമനാട്ടുകര മുതൽ ഇടപ്പള്ളി വരെയുള്ള പദ്ധതിപ്രദേശത്ത് പരിശോധന നടത്താനും ആക്ഷേപങ്ങൾ പഠിക്കാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറയും ദേശീയപാത അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട വിദഗ്ധ സമിതിയെ നിയമിക്കാനും നിർദേശിച്ചു. സമിതി ജനുവരി ഏഴിനുമുമ്പ് റിപ്പോർട്ട് നൽകണം.
100 കിലോമീറ്റർ ദൈർഘ്യമുള്ളതോ 40 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുപ്പ് ആവശ്യമായതോ ആയ ദേശീയപാത വീതികൂട്ടൽ പദ്ധതികൾക്ക് പരിസ്ഥിതി മന്ത്രാലയത്തിെൻറ മുൻകൂർ അനുമതി, പരിസ്ഥിതി-സാമൂഹിക ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ നിർബന്ധമാണെന്ന് 2013ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകൾ പാലിക്കാതെയുള്ള ഭൂമിയേറ്റെടുക്കലിനെതിരെ മലപ്പുറം സ്വദേശി മുഹമ്മദ് ജിഷാർ, എറണാകുളം സ്വദേശി കെ.എസ്. സക്കരിയ, തൃശൂർ സ്വദേശിനി ബീന എന്നിവർ അഡ്വ. ഹരീഷ് വാസുദേവൻ മുഖേന സമർപ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണലിെൻറ ഇടക്കാല ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

