ക്രിസ്മസ് വിപണിയിലെ ക്രമക്കേട്; നാലരലക്ഷം പിഴ ഈടാക്കി
text_fieldsകൊച്ചി: ക്രിസ്മസ് വിപണിയിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും തടയുന്നതിന് ലീഗൽ മെട ്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 4,39,000 രൂപ പിഴ ഈടാക്കി. എറണാകുളം, തൃശൂർ, പാലക്കാട്, ഇ ടുക്കി ജില്ലകൾ അടങ്ങിയ മധ്യമേഖലയിലാണ് മിന്നൽ പരിശോധന നടത്തിയത്.
731 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 190 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മധ്യമേഖല െഡപ്യൂട്ടി കൺട്രോളർ ജെ.സി. ജീസൺ അറിയിച്ചു. അളവുതൂക്ക ഉപകരണങ്ങൾ മുദ്ര െവക്കാത്തതിനും ലൈസൻസ് പ്രദർശിപ്പിക്കാത്തതിനുമായി 97 കേസെടുത്തു.
ഇതിൽ 51 കേസിലായി 1,20,000 രൂപ പിഴ ഈടാക്കി. നിയമവിരുദ്ധമായ പാക്കറ്റുകളിൽ ക്രിസ്മസ് കേക്കുകളും മറ്റും വിറ്റതിന് 43 കേസെടുത്തിട്ടുണ്ട്. ഇതിൽ 22 കേസിൽനിന്ന് 1,62,000 രൂപ പിഴ ഇൗടാക്കി.
അളവിൽ വെട്ടിപ്പ് നടത്തിയതിനും അമിതവില ഈടാക്കിയതിനും വില തിരുത്തിയതിനുമായി എട്ട് കേസിൽ പിഴ ഈടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
