Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് കാറിൽ കടത്തിയ 45 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
തിരുവനന്തപുരത്ത് കാറിൽ കടത്തിയ 45 കിലോ കഞ്ചാവ് പിടികൂടി
cancel

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിൽ കടത്തുകയായിരുന്ന 45 കിലോ കഞ്ചാവ് പിടികൂടി. കുന്നത്തുകാൽ കൊന്നാനൂർകോണത്ത് വെച്ചാണ് കഞ്ചാവ് പിടിച്ചത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും അമരവിള എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് കഞ്ചാവ് പിടിച്ചത്.

കഞ്ചാവിന് എക്സ്കോർട്ട് വന്ന ഒരു കാറും പിടികൂടിയിട്ടുണ്ട്. കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു. ടി. അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. ജി. രാജേഷ്,എസ്.മധുസൂദനൻ നായർ, ടി. ആര്‍. മുകേഷ് കുമാർ, കെ. വി. വിനോദ് വിനോജ് പ്രിവന്റീവ് ഓഫീസർമാരായ ബിജുരാജ്, പ്രകാശ്, ജസ്റ്റിൻ രാജ്, ജയചന്ദ്രൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, കൃഷ്ണകുമാർ, രജിത്ത്, സുബിൻ,പി , മുഹമ്മദലി, രാജേഷ് , എസ്. ആർ. സാജു, ടോമി എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട്, കെ രാജീവ്‌ എന്നിവരും ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 45 kg ganja smuggled in car seized in Thiruvananthapuram
Next Story