Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ മെഡിക്കൽ കോളജിൽ...

തൃശൂർ മെഡിക്കൽ കോളജിൽ 81 പേർക്ക് കോവിഡ്; കിടപ്പുരോഗികളിൽ കോവിഡ് പടരുന്നു

text_fields
bookmark_border
thrissur medical college 24721
cancel

തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 53 എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേരത്തെ കോ​വി​ഡ് സ്ഥിരീകരിച്ചിരുന്നു. ര​ണ്ടും മൂ​ന്നും വ​ർ​ഷ​ങ്ങ​ളി​ലെ 39 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 14 ഡെൻറ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് രോ​ഗം. മെഡിക്കൽ കോളജ് ക്ലിനിക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇ​തോ​ടെ ര​ണ്ട് ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും അ​വ​ധി ന​ൽ​കിയിരിക്കുകയാണ്.

മെഡിക്കൽ കോളജ് വളപ്പിലെ കോഫി ഹൗസ് ജീവനക്കാരായ 13 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഒരാൾ മരിക്കുകയും ചെയ്തതിനെ തുടർന്ന് കോഫി ഹൗസ് താൽക്കാലികമായി അടച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur medical college​Covid 19
News Summary - 44 patients and 37 bystanders tested covid positive in thrissur medical college
Next Story