സർക്കാർ സ്കൂളുകളിൽ 4318 അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4318 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 8166 അധ്യാപകർ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നതായും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.
സർക്കാർ മേഖലയിൽ കൂടുതൽ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ് -832. മലപ്പുറം ജില്ലയിൽ 551ഉം പാലക്കാട് ജില്ലയിൽ 546 ഉം ഒഴിവുണ്ട്. പ്രൈമറിതലം മുതൽ ഹൈസ്കൂൾവരെ ക്ലാസുകളിലേക്കായി 6464 താൽക്കാലിക അധ്യാപകരെയാണ് നിയമിച്ചത്. ഹയർ സെക്കൻഡറിയിൽ 958ഉം വി.എച്ച്.എസ്.ഇയിൽ 744ഉം താൽക്കാലിക അധ്യാപകരെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

