വിധി നിർണയിക്കാൻ 4.24 ലക്ഷം പുതിയ വോട്ടർമാരും 100 വയസ് പിന്നിട്ട 1571 വോട്ടർമാരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിയമസങാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ 2.70 കോടി വോട്ടർമാരാണ് ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഇതിൽ 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. 100 വയസിന് മുകളിലുള്ള 1571 വോട്ടർമാരും സംസ്ഥാനത്തുണ്ട്. 30471 പോളിങ്സ്റ്റേഷനുകളിലായി കേരളം വിധിനിർണയിക്കും. ജനാധിപത്യ ഉത്സവമാണ് തെരഞ്ഞെടുപ്പെന്നും അതിൽ എല്ലാവരം പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു.
മേയ് നാലിനാാണ് ഫലപ്രഖ്യാപനം. കേരളം, പശ്ചിമ ബംഗാൾ, അസ്സം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം അസമിൽ 126ഉം പുതുശ്ശേരിയിൽ 30ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

