Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈബർ തട്ടിപ്പ്; ഈവർഷം കവർന്നത് 420 കോടി

text_fields
bookmark_border
സൈബർ തട്ടിപ്പ്; ഈവർഷം കവർന്നത് 420 കോടി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മാത്രം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. സൈബർ തട്ടിപ്പും ഹവാല ഇടപാടും തമ്മിൽ ബന്ധമുണ്ടെന്ന് സൈബർ ഓപറേഷൻ ഐ.ജി പി. പ്രകാശ് വ്യക്തമാക്കി. പരിവാഹനിൽനിന്ന് ഡേറ്റകൾ ചോരുന്നുണ്ടെന്നും സൈബർ തട്ടിപ്പ് സംഘം കോളജ് വിദ്യാർഥികളെ സ്വാധീനിച്ച് അക്കൗണ്ടുകള്‍ വാടകക്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്ക തട്ടിപ്പിന് പിന്നിലും ചൈനീസ് സംഘങ്ങളാണെന്നാണ് പൊലീസിന്‍റെ സംശയം.

പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് കഴിഞ്ഞ കുറച്ച് നാളായി വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നത്. ഇങ്ങനെ വരുന്ന മെസേജുകളിലെ ലിങ്കുകൾ ഒരിക്കലും ഓപൺ ചെയ്യരുതെന്ന മുന്നറിയിപ്പും ഐ.ജി. നൽകുന്നു. എല്ലാ തട്ടിപ്പുകാരെയും വലയിലാക്കുമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടു നിൽക്കരുതെന്നും ഐ.ജി മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 420 crore stolen through cyber crime
Next Story