42 പൊലീസുകാർ നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്ന 42 പൊലീസുകാർ നിരീക്ഷണത്തിൽ. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം, കൊല്ലം സ്വദേശികൾ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും എത്തിയെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിചെയ്തിരുന്ന 30ഉം റെയിൽവേ സ്റ്റേഷനുകളിലുണ്ടായിരുന്ന 12ഉം പൊലീസുകാരാണ് നിരീക്ഷണത്തിൽ. മാർച്ച് 18 മുതൽ 22 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിൽ നിന്നുള്ളവരാണിവർ. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിശ്രമിക്കാൻ അനുവദിക്കാതെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചത് ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പുറമെ ലോക്കൽ സ്റ്റേഷനിൽനിന്ന് വിമാനത്താവള ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുവീതം സി.െഎമാർ, എസ്.െഎ, എ.എസ്.െഎമാർ, എട്ട് വനിത കോൺസ്റ്റബിൾമാർ എന്നിവർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
