Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡിൽ പൊലിയുന്ന...

റോഡിൽ പൊലിയുന്ന ജീവനിൽ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാർ

text_fields
bookmark_border
റോഡിൽ പൊലിയുന്ന ജീവനിൽ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാർ
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രി​ൽ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ. 2020 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള പൊ​ലീ​സ് ക്രൈം​ ​റൊ​ക്കോ​ഡ്​​സി​ലാ​ണ്​​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 1249 പേ​​ർ​ക്കാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്.

970 പേ​ർ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ലും 269 പേ​ർ സ്​​കൂ​ട്ട​ർ അ​പ​ക​ട​ങ്ങ​ളി​ലും മ​രി​ച്ചു​. 2019ൽ ​ആ​കെ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ 40 ഉം 2018​ൽ 38 ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു.

2020ൽ ​ലോ​ക്​​​ഡൗ​ണി​ൽ അ​പ​ക​ട​നി​ര​ക്കും മ​ര​ണ​നി​ര​ക്കും കു​റ​െ​ഞ്ഞ​ങ്കി​ലും ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ച്ച​ശേ​ഷം കു​ത്ത​െ​ന കൂ​ടി​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2020 ഏ​പ്രി​ലി​ൽ 354 അ​പ​ക​ട​ങ്ങ​ളി​ൽ 52 ​േപ​ർ മ​രി​ച്ച​േ​പ്പാ​ൾ ഡി​സം​ബ​റി​ൽ 2323 അ​പ​ക​ട​ങ്ങ​ളി​ലാ​യി 370 ജീ​വ​നു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു.

11,831 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്​ 2020ൽ ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 9046 ബൈ​ക്കു​ക​ളും 2785 സ്​​കൂ​ട്ട​റു​ക​ളും. സം​സ്ഥാ​ന​ത്ത്​ ഇ​ക്കാ​ല​യ​ള​വി​ൽ 27,877 വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 2979 പേ​രാ​ണ് ആ​കെ​ മ​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​യി​ൽ കാ​റു​ക​ളാ​ണ്​ ര​ണ്ടാ​മ​ത്​. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 7729 കാ​റ​പ​ക​ട​ങ്ങ​ളി​ൽ 614 പേ​ർ മ​രി​ച്ചു. 1192 ലോ​റി അ​പ​ക​ടം​വ​രു​ത്തി 614 പേ​രും 2458 ഒാ​േ​ട്ടാ അ​പ​ക​ട​ങ്ങ​ളി​ൽ 146 പേ​രും 713 സ്വ​കാ​ര്യ ബ​സ​പ​ക​ട​ങ്ങ​ളി​ൽ 105 പേ​രും 520 മി​നി ലോ​റി അ​പ​ക​ട​ങ്ങ​ളി​ൽ 86 പേ​രും 414 ടി​പ്പ​ർ ലോ​റി അ​പ​ക​ട​ങ്ങ​ളി​ൽ 70 പേ​രും 349 മീ​ഡി​യം ച​ര​ക്കു​വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ 53 പേ​രും 296 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ 52 പേ​രും ഒ​രു​വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ചു.

103 അ​പ​ക​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ച​ത്​ 24 പേ​ർ. അ​പ​ക​ടം വ​രു​ത്തു​ന്ന​തി​ൽ ആം​ബു​ല​ൻ​സു​ക​ളും പി​ന്നി​ല​ല്ല.

129 ആം​ബു​ല​ൻ​സ്​ അ​പ​ക​ട​ങ്ങ​ളി​ൽ 22 പേ​രാ​ണ്​ മ​രി​ച്ച​ത്. 18ഉം ​സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathtwo-wheeler
News Summary - 42 percent of all road accident deaths from Two-wheeler passengers
Next Story