Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ
cancel

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം അവസാനിച്ചു. സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളി​ലാണ്​ ഇന്ന്​ വോട്ടെടുപ്പ് നടന്നത്​. 72ന് മുകളിലാണ്​ പോളിങ് ശതമാനം. വൈകീട്ട്​ ആറ്​ വരെയാണ്​ വോ​ട്ടെടുപ്പ് സമയമെങ്കിലും പലയിടത്തും അവസാന സമയം ധാരാളം പേർ എത്തിയത്​ വോ​ട്ടെടുപ്പ്​ നീളാൻ ഇടയാക്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട​ തെരഞ്ഞെടുപ്പ്​. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാരാണ്​ വിധിയെഴുതേണ്ടത്​. ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങ്​ രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ചിലയിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയതോടെ വോ​ട്ടെടുപ്പ്​ വൈകിയാണ്​ ആരംഭിച്ചത്​. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ്​ വോട്ടെടുപ്പ് പ്രക്രിയ​.

വ്യാഴാഴ്​ച രണ്ടാംഘട്ട വോട്ടിങ് നടക്കേണ്ട അഞ്ച് ജില്ലകളിൽ ഇന്ന് കലാശക്കൊട്ടായിരുന്നു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തിൽ. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് പ്രചാരണ സമാപനം.

മൂന്നാം ഘട്ട വോ​ട്ടെടുപ്പ്​ ഡിസംബർ 14ന്​ തിങ്കളാഴ്​ച നടക്കും. മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, വയനാട്​ ജില്ലകളിലാണ്​ അന്ന്​ പോളിങ്ങ്​. ഡിസംബർ 16നാണ്​ വോ​ട്ടെണ്ണൽ.


വോട്ടിങ് ശതമാനം

ജില്ലവോട്ടിങ്​ നില
തിരുവനന്തപുരം69.07 %
​കൊല്ലം72.79 %
പത്തനംതിട്ട69.33 %
ആലപ്പുഴ76.42 %
ഇടുക്കി73.99 %
തിരുവനന്തപുരം കോർപറേഷൻ59.02 %
കൊല്ലം കോർപറേഷൻ65.11 %
ആകെ72.03 %


Show Full Article

Live Updates

  • വോട്ട് ചെയ്ത മടങ്ങിയയാൾ മരിച്ചു
    8 Dec 2020 3:32 AM GMT

    വോട്ട് ചെയ്ത മടങ്ങിയയാൾ മരിച്ചു

    റാന്നിയിൽ വോട്ട് ചെയ്ത മടങ്ങിയയാൾ മരിച്ചു. നാറാണംമൂഴി പുതുപ്പറമ്പിൽ മത്തായിയാണ് (90)​ തളർന്നുവീണ്​ മരിച്ചത്. റാന്നി ഇടമുറിയിൽ യു.ഡി.എഫ്​ സ്ഥാനാർഥിയുടെ മുത്തച്​ഛനാണ്​ ഇദ്ദേഹം. കോവിഡ് ടെസ്​റ്റിന്​ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകും. 

  • 8 Dec 2020 2:56 AM GMT

    ഭരണമാറ്റത്തി​െൻറ തുടക്കം​ -രമേശ്​ ചെന്നിത്തല

    തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ വൻ വിജയം നേടുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഭരണമാറ്റത്തി​െൻറ തുടക്കമാകുമിത്​. യു.ഡി.എഫ്​ ഒറ്റക്കെട്ടായാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. കൂടാതെ വിമതശല്യവും കുറവാണ്​. 

  • 8 Dec 2020 2:49 AM GMT

    വോട്ടിങ്​ 6.8 ശതമാനമായി.

    വോട്ടിങ്​ 6.8 ശതമാനമായി. പത്തനംതിട്ട 7.5, തിരുവനന്തപുരം 6.5, കൊല്ലം 7.3, ആലപ്പുഴ 7.3,

    ഇടുക്കി 6.98

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story