Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുവ്വൂരിൽ യുവാവിനെ...

തുവ്വൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
തുവ്വൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

വണ്ടൂർ: മലപ്പുറം ജില്ലയിലെ തുവ്വൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂളമണ്ണ ചുഴലിപ്പുറത്തെ പകിടീരി അലി (42)നെയാണ് തുവ്വൂർ റയിൽവേ സ്റ്റേഷൻ്റെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്​സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.

തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്​. കരുവാരക്കുണ്ട് പൊലീസെത്തി മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് അലിയുടെ ബന്ധുക്കൾ കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വീട് വിറ്റ വകയിൽ രണ്ട് ലക്ഷത്തോളം രൂപ അലിയുടെ കൈവശമുള്ളതായും ബന്ധുക്കൾ പറഞ്ഞു. ആബിദയാണ് അലിയുടെ ഭാര്യ. മക്കൾ: അംന, അമീൻ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryMalappauramDeath
Next Story