ജാഗ്രത തുടരണം; നാലായിരത്തോളം പേരെ രക്ഷിച്ചു - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നടപടികൾ ഉൗർജ്ജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധയിടങ്ങളിൽ മഴ ശക്തിപ്പെടുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് സ്ഥിതി ഗുരുതരമായത്. ഇവിടെ ആയിരക്കണക്കിന് പേർ ഒറ്റപ്പെട്ടു കഴിയുന്നു. കേന്ദ്ര സേനവിഭാഗങ്ങളും സംസ്ഥാന സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും ഒത്തുേചർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലേക്ക് കൂടുതൽ ബോട്ട് എത്തിച്ചിട്ടുണ്ട്. 150പേരെ അവിടെ നിന്ന് രക്ഷിച്ചു. ചെങ്ങന്നൂർ, ചാലക്കുടി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടവരെ ബോട്ടിൽ രക്ഷിക്കാനാകില്ല. അവിടെ ഹെലികോപ്റ്ററുകളുടെ ആവശ്യമുണ്ട്. എൻ.ഡി.ആർ.എഫ് മാത്രം 4000ലധികം പേരെ രക്ഷിച്ചിട്ടുണ്ട്. നാവിക സേന 550 പേരെ രക്ഷിച്ചു. 52252 കുടുംബങ്ങളിലുള്ള 223000 പേർ 1568 ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ചാലക്കുടിയിൽ മൂന്ന് െഹലികോപ്റ്ററുകൾ, എറണാകുളത്ത് അഞ്ച്, പത്തനം തിട്ട ഒന്ന്, ആലപ്പുഴ ഒന്ന് എന്നിങ്ങെന രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പത്തനം തിട്ടയിലും ആലപ്പുഴയിലും രണ്ട് ഹെലികോപ്റ്റർ വീതം ഉടൻ എത്തും. കൂടാതെ 11 ഹെലികോപ്റ്റർ കൂടി വ്യോമസേനയുടെ കൈയിലുണ്ട്. അത് കൂടുതൽ പ്രശ്നങ്ങളുള്ളിടത്തേക്ക് അയക്കും. പ്രതിരോധ മന്ത്രിയോട് കൂടുതൽ ഹെലികോപ്റ്ററുകളും സജ്ജീകരണങ്ങളും ആവശ്യമാണെന്ന് ഇന്ന് രാവിലെ അറിയിച്ചിരുന്നു. നിലവിൽ ആയിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ മുഴുവൻ ഇന്നു പകൽ കൊണ്ട് രക്ഷപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സൈന്യത്തിെൻറ 16 ടീമും നാവിക സേനയുടെ 13 ടീമും തൃശൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇതുകൂടാതെ 10 ടീം വയനാടും നാലു ടീം ചെങ്ങന്നൂരും 12 ടീം ആലുവയിലും 3 ടീം പത്തനം തിട്ടയിലും പ്രവർത്തിക്കുന്നു. നാവികസേനയുടെ മൂന്ന് ഹെലികോപ്റ്റർ കൂടി രക്ഷപ്രവർത്തനത്തിനുണ്ട്. കോസ്റ്റ് ഗാർഡിെൻറ ടീം 28 കേന്ദ്രങ്ങളിലുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും പ്രവർത്തിക്കുന്നുണ്ട്. എൻ.ഡി.ആർ.എഫിെൻറ 39 ടീമും നിലവിൽ രക്ഷാപ്രവർത്തന രംഗത്തുണ്ട്. ഇതിനു പുറമെ 16 ടീമുകൂടി എത്തും.
ആഗസ്ത് 16 വരെ 164പേരാണ് മരണപ്പെട്ടത്. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുമായും പ്രതിരോധ മന്ത്രിയുമായും ചർച്ച ചെയ്തിരുന്നു. ദുരന്തം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രതികരണങ്ങളാണ് പ്രധാനമന്ത്രിയും മറ്റ് സർക്കാർ വൃത്തങ്ങളും നൽകുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ എല്ലാം നൽകാൻ തയാറായിട്ടുണ്ട്. മറ്റു കാര്യങ്ങൾ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു
കാലാവസ്ഥാ വകുപ്പിെൻറ റിപ്പോർട്ട് പ്രകാരം ഇടുക്കിയിലും വയനാട്ടിലും മഴ അൽപ്പം കുറഞ്ഞു. റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിൽ വെള്ളം അൽപ്പം താഴ്ന്നു. ചെങ്ങന്നൂരും തിരുവല്ലയിലും വെള്ളത്തിെൻറ ഒഴുക്ക് ശക്തിയായി തുടരുകയാണ്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. ഒറ്റപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കും. അതിന് ആശവ്യമായ ഭക്ഷണ പാക്കറ്റുകൾ സംഭരിക്കും. കേന്ദ്ര സർക്കാറിെൻറ ഭക്ഷ്യസുരക്ഷാ വിഭാഗം ഒരുലക്ഷം ഭക്ഷണപാക്കറ്റാണ് എത്തിച്ചത്. ഡി.ആർ.ഡി.എയും ഭക്ഷണം അയച്ചിട്ടുണ്ട്. ഇതുകൂടാതെ ഭക്ഷണവും വെള്ളളവും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ നിന്ന് ഒാരോ മണിക്കൂറും വിവരം ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാലു മണിക്കൂർ കൂടുേമ്പാൾ ക്രോഡീകരിച്ച വിവരണം ലഭ്യമാക്കും. അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വൈകീട്ട് വീണ്ടും ഉന്നതതല യോഗം േചരുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിലും ജാഗ്രത പാലിക്കണം. ചില പ്രദേശങ്ങൾ പ്രളയബാധിതമാകുമെന്ന് കാണുേമ്പാൾ ഒഴിഞ്ഞുപോകാൻ നിർദേശിച്ചാൽ ജനങ്ങൾ അത് അനുസരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
