Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂക്കോട് നവോദയയിലെ 40...

പൂക്കോട് നവോദയയിലെ 40 വിദ്യാർഥികൾ കൂടി ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധിക്കും

text_fields
bookmark_border
hospital 98979
cancel

വൈത്തിരി: വയനാട് പൂക്കോട് നവോദയ വിദ്യാലയത്തിലെ 40 വിദ്യാർഥികളെ കൂടി ശാരീരിക അസ്വാസ്‌ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 45 വിദ്യാർഥികൾ ചികിത്സ തേടിയിരുന്നു. വൈത്തിരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് വിദ്യാർഥികൾ ചികിത്സയിലുള്ളത്.

ഞായറാഴ്ച രാത്രി കാന്‍റീനിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ലാബ് പരിശോധനക്കായി സാമ്പിളുകൾ കുട്ടികളിൽനിന്ന് ശേഖരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ അറിയിച്ചു.

നേരത്തെയും നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pookode navodaya
News Summary - 40 more students of pookkkod navodya admitted to hospital
Next Story