Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ്​ ഉപയോഗം:...

കഞ്ചാവ്​ ഉപയോഗം: ദമ്പതികൾ ഉൾപ്പെടെ നാലുപേരെ കസ്​റ്റഡിയിലെടുത്ത്​ വിട്ടയച്ചു

text_fields
bookmark_border
കഞ്ചാവ്​ ഉപയോഗം: ദമ്പതികൾ ഉൾപ്പെടെ നാലുപേരെ കസ്​റ്റഡിയിലെടുത്ത്​ വിട്ടയച്ചു
cancel

കൊടുങ്ങല്ലൂർ: അഴീക്കോട്​ മുനക്കൽ ബീച്ചിൽ കഞ്ചാവ്​ വലിച്ച ദമ്പതികൾ ഉൾപ്പെടെ നാലുപേരെ എക്​​ൈ​സസ് സംഘം​ കസ്​റ്റഡിയിലെടുത്ത്​ വിട്ടയച്ചു. ഇവരെ കൊടുങ്ങല്ലൂർ എക്​സൈസ്​ റേഞ്ച് ഓഫിസിൽ കൊണ്ടുവന്ന ശേഷം നാമമാത്ര നടപടികൾ എടുത്ത്​ വിട്ടയക്കുകയായിരുന്നു.

റേഞ്ച് ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിലാണ്​ കഞ്ചാവ്​ ഉപയോഗിക്കാറുണ്ടെന്ന്​ 19കാരിയായ പെൺകുട്ടിയും ഭർത്താവും സമ്മതിച്ചത്​. പത്ത്​ മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിൽ നിന്ന്​ എട്ടു ഗ്രാം കഞ്ചാവ്​ കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുത്തു. മറ്റു രണ്ട്​ പേർ കഞ്ചാവ്​ വലിക്കാനാണ്​ ദമ്പതികളുടെ കൂടെ എത്തിയത്​.

ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത്​ നൽകി വിട്ടയച്ചു. പെൺകുട്ടി പ്ലസ്​ ടു ക​ഴിഞ്ഞ വിദ്യാർഥിനിയാണ്​. സംഘത്തിലെ മറ്റൊരാൾ ബി.ബി.എ വിദ്യാർഥിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newscannabiscouples
News Summary - 4 people held for using cannabis
Next Story