Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് സ്കൂൾബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുമരണം

text_fields
bookmark_border
കാസർകോട് സ്കൂൾബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുമരണം
cancel

കാസർകോട്: ബദിയഡുക്ക പള്ളത്തടുക്കയിൽ സ്കൂൾബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ച മൊഗ്രാൽ പുത്തൂർ എരിയാൽ സ്വദേശികളായ നാല് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്.

തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ.എച്ച്. അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.20 നാണ് അപകടം.

ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു.

സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്..

updating....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4 killed in school bus -auto accident in kasaragod
Next Story