Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമ്പാവൂരിൽ വിദ്യാര്‍ഥികളടക്കം നാലുപേര്‍ മുങ്ങിമരിച്ചു

text_fields
bookmark_border
പെരുമ്പാവൂരിൽ  വിദ്യാര്‍ഥികളടക്കം നാലുപേര്‍ മുങ്ങിമരിച്ചു
cancel
camera_alt??????, ?????? ??????, ?????? ????????, ??????? ?????

പെരുമ്പാവൂര്‍: പാണിയേലി പോരിനടുത്ത് ഇരുമലക്കടവില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളും ഇവരെ രക്ഷിക്കാനിറങ്ങിയ ആളും  മുങ്ങിമരിച്ചു.
വയനാട് മേപ്പാടി സ്വദേശി പുലിക്കാട്ടില്‍ വീട്ടില്‍ കെനറ്റ് ജോസ് (21), ഉത്തര്‍പ്രദേശ് സ്വദേശി ആദിത്യ പട്ടേല്‍ (21), ബിഹാര്‍ സ്വദേശി അനുഭവ് ചന്ദ്ര (21), പെരുമ്പാവൂര്‍ കല്ലുങ്കല്‍ റോഡില്‍ ആലിയാട്ടുകുടി വീട്ടില്‍ ബെന്നി എബ്രഹാം (50) എന്നിവരാണ് മരിച്ചത്.

ഡല്‍ഹി മൗറീഷ് നഗര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജ് ബി.എസ്സി ഫിസിക്സ് അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് മൂന്നുപേര്‍.  വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഇരുമലക്കടവിന് സമീപത്തെ, മരിച്ച ബെന്നിയുടെ റിസോര്‍ട്ടിലാണ് സംഘം താമസിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ചുഴിയില്‍പെട്ട് മുങ്ങിത്താഴുന്നത് കണ്ട ബെന്നി ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. 

ഓടിയത്തെിയ നാട്ടുകാരാണ് നാലുപേരെയും മുങ്ങിയെടുത്തത്. മരിച്ച ബെന്നിയുടെ മകള്‍ മരിയ ഉള്‍പ്പെടെ  19 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം മൂന്നുദിവസം മുമ്പാണ് കേരളത്തില്‍ പഠനയാത്രക്കത്തെിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 drowned in periyar
Next Story