Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് നായ്ക്കൾ കൂട്ടത്തോ​ടെ ചത്ത നിലയില്‍

text_fields
bookmark_border
തിരുവനന്തപുരത്ത് നായ്ക്കൾ കൂട്ടത്തോ​ടെ ചത്ത നിലയില്‍
cancel

തിരുവനന്തപുരം: നഗരത്തില്‍ നാല് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. വഞ്ചിയൂരിലാണ് മൂന്ന് തെരുവു നായ്ക്കളും ഒരു വളര്‍ത്തു നായും ചത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നുവെന്നാണ് സംശയിക്കുന്നത്.

ഒരു കാറില്‍ എത്തിയവര്‍ റോഡില്‍ കൊണ്ടുവച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇവ ചത്തതെന്നു സമീപവാസികള്‍ പറയുന്നു.

നായ്‌ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേസെടുത്തു

ഏരൂരിൽ നായ്‌ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. നായ്‌ക്കളുടെ മരണകാരണം സ്ഥിരീകരിക്കാൻ സാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്ക് അയക്കും.

കഴിഞ്ഞ ദിവസമാണ് അഞ്ച് നായ്‌ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്. വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. വിഷം കൊടുത്താണോ കൊന്നതെന്ന് സ്ഥിരീകരിക്കാൻ

ആന്തരികാവയവങ്ങൾ മൃഗസംരക്ഷണവകുപ്പ് പരിശോധിക്കും. ഇതിനായി അവയവങ്ങൾ കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 dogs poisoned to death in Trivandrum
Next Story