Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതികൾ എം.ഡി.എം.എയുമായി ലോഡ്ജിൽ; നാലുപേർ പിടിയിൽ

text_fields
bookmark_border
സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതികൾ എം.ഡി.എം.എയുമായി ലോഡ്ജിൽ; നാലുപേർ പിടിയിൽ
cancel

തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു.

യുവതികൾ പെരുന്നാൾ ദിവസമാണ് വീട്ടിൽനിന്ന് പോയ​തെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് സംഘം പറഞ്ഞു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. എക്സൈസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

കഴിഞ്ഞ ദിവസം കി​ളി​കൊ​ല്ലൂ​ർ കു​റ്റി​ച്ചി​റ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വീ​ട്ടിൽ തമ്പടിച്ച് എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ആ​റ് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടികൂടിയിരുന്നു. അ​യ​ത്തി​ൽ ഗാ​ന്ധി ന​ഗ​റി​ൽ ച​രു​വി​ൽ ബാ​ബു ഭ​വ​നി​ൽ അ​ശ്വി​ൻ (21), അ​യ​ത്തി​ൽ ന​ട​യി​ൽ പ​ടി​ഞ്ഞാ​റ്റ്തി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ കൊ​ച്ച​ൻ എ​ന്ന അ​ഖി​ൽ (23), പ​റ​ക്കു​ളം വ​യ​ലി​ൽ വീ​ട്ടി​ൽ അ​ൽ അ​മീ​ൻ (28), കു​റ്റി​ച്ചി​റ വ​യ​ലി​ല് പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​സ് മ​ൻ​സി​ലി​ൽ അ​നീ​സ് (23), മു​ഖ​ത്ത​ല കി​ഴ​വൂ​ർ ബ്രോ​ണ വി​ലാ​സ​ത്തി​ൽ അ​ജീ​ഷ് (23), ഇ​ര​വി​പു​രം വ​ലി​യ​മാ​ടം ക​ള​രി​ത്തേ​ക്ക​ത്തി​ൽ വീ​ട്ടി​ൽ​ശ്രീ​രാ​ഗ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളാ​ണി​വ​ർ. ഇ​വ​രി​ൽ​നി​ന്ന് ര​ണ്ട​ര ഗ്രാം ​എം.​ഡി.​എം.​എ, ആ​റ് സി​റി​ഞ്ചു​ക​ൾ, ക​വ​റു​ക​ൾ, ഡി​ജി​റ്റ​ൽ ത്രാ​സ്സ് എ​ന്നി​വ​യും പി​ടി​കൂ​ടി.

കി​ളി​കൊ​ല്ലൂ​ർ കു​റ്റി​ച്ചി​റ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വീ​ട്ടിൽ എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ് പി​ടികൂടിയവർ

സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ന് യോ​ദ്ധാ​വ് അ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ഭി​ച്ച വി​വ​ര​മാ​ണ് ര​ഹ​സ്യ താ​വ​ളം ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. അ​ജീ​ഷ് കൊ​ട്ടി​യം സ്റ്റേ​ഷ​നി​ലും കി​ളി​കൊ​ള്ളൂ​ർ സ്റ്റേ​ഷ​നി​ല് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ കേ​സി​ൽ പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​യാ​ണ്. ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ത​ട​വ് ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ ആ​ളു​മാ​ണ്.

അ​നീ​സും ശ്രീ​രാ​ഗും ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ജെ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​വ​രും ആ​റ് വീ​തം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​ണ്. അ​ഖി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഒ​പ്പി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളും അ​ഞ്ച് കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ്. അ​ൽ അ​മീ​നും അ​ശ്വി​നും നാ​ല് വീ​തം കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കി​ളി​കൊ​ല്ലൂ​ർ എ​സ്. ഐ ​ശ്രീ​ജി​ത്ത്, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ വി​നോ​ദ്, സി​റ്റി ഡാ​ൻ​സാ​ഫ്റ്റിം​ഗ് ടീം ​അം​ഗ​ങ്ങ​ളാ​യ അ​നു ആ​ർ നാ​ഥ്, മ​നു, സ​ജു, സു​നി​ൽ, അ​നൂ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4 arrested with MDMA
Next Story