Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​: നാല്​...

സ്വർണക്കടത്ത്​: നാല്​ പ്രതികളെ എൻഫോഴ്​സ്​മെൻറ്​ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
sarith-swapna
cancel
camera_alt??????????, ??????????, ??????? ???????

കൊ​ച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​െൻറ ന​യ​ത​​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​റ​സ്​​റ്റ്​ ചെ​യ്​​തു. എ​ൻ.​​ഐ.​എ ക​സ്​​റ്റ​ഡി​യി​ലു​ള്ള സ​ന്ദീ​പ്​ നാ​യ​ർ, സ്വ​പ്​​ന സു​രേ​ഷ്, സ​രി​ത്ത്​​ എ​ന്നി​വ​രെ​യും ക​സ്​​റ്റം​സി​​െൻറ ക​സ്​​റ്റ​ഡി​യി​ലു​ള്ള കെ.​ടി. റ​മീ​സി​നെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

അ​റ​സ്​​റ്റ്​ സം​ബ​ന്ധി​ച്ച്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കും. ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പ്രൊ​ഡ​ക്​​ഷ​ൻ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യി​ൽ പി​ന്നീ​ട്​ അ​പേ​ക്ഷ ന​ൽ​കും. 

ക​ള്ള​ക്ക​ട​ത്തി​ന്​ പി​ന്നി​ൽ വ​ൻ ഹ​വാ​ല ഇ​ട​പാ​ട്​ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​ത്തി​​െൻറ വി​വ​രം ല​ഭി​ച്ചാ​ലു​ട​ൻ ഇ​വ​രു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ക്കും.

താ​ൽ​ക്കാ​ലി​ക​മാ​യി ഇ​വ​രു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളും വ​സ്​​തു​വ​ക​ക​ളു​ടെ ഇ​ട​പാ​ടു​ക​ളും മ​ര​വി​പ്പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്​. എ​ൻ.​ഐ.​എ​യും ക​സ്​​റ്റം​സും പ്ര​തി​ചേ​ർ​ക്കു​ന്ന എ​ല്ലാ​വ​രും ഇ.​ഡി​യു​ടെ കേ​സി​ലും പ്ര​തി​ക​ളാ​വും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newssarithEnforcement
News Summary - 4 accused in arrested by enforcement
Next Story