പാലക്കാട് നൂറണി പോസ്റ്റ്മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിട നിർമാണത്തിന് 3.98 കോടിയുടെ ഭരണാനുമതി
text_fieldsതിരുവനന്തപുരം: പാലക്കാട് നൂറണി പോസ്റ്റ്മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിട നിർമാണത്തിന് 3.98 കോടിയുടെ ഭരണാനുമതി നൽകി ഉത്തരവ്. 2016ൽ തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ 2.97 കോടി രൂപയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു.
എന്നാൽ 2018 മുതലുള്ള പുതുക്കിയ ഡി.എസ്.ആർ നിരക്കും പുതുക്കിയ ജി.എസ്.ടി നിരക്കും മറ്റ് നിർമാണവും കൂടി ഉൾപ്പെടുത്തി. സ്ട്രചറൽ ഡിസൈൻ, ഇലക്ട്രിഫിക്കേഷൻ, ഇലക്ട്രോണിക്സ് വർക്ക്, നികുതി എന്നിവ ഉൾപ്പെടെ നുറണി പോസ്റ്റ്മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് പി.ഡബ്ല്യൂ.ഡി കെട്ടിടവിഭാഗം 3.98 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചു.
ആദ്യഗഡുവായി രണ്ട കോടി രൂപ നടപ്പുവർഷം റിലീസ് ചെയ്യുന്നതിനും കേന്ദ്രപട്ടികവർഗ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും 3.98 കോടി രൂപക്ക് ഭരണാനുമതി നൽകണമെന്നും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പുതിയ ഹോസ്റ്റൽ, കെട്ടിടത്തിന്റെ നിർമാണ ചെലവ് സ്ക്വയർഫീറ്റിന് 3736 രൂപ നിരക്കിൽ ആയിരിക്കും.
ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കേണ്ടതും വിനിയോഗ സർട്ടിഫിക്കറ്റ് യഥാസമയം കേന്ദ്ര സർക്കാരിൽ സമർപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ സ്വീകരിക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

