കത്തിയമർന്നത് 37 ബാറ്ററികൾ -ഫയർഫോഴ്‌സ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിലെ തീപിടിത്തത്തിൽ 37 ബാറ്ററികൾ കത്തിപ്പോയതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
യു.പി.എസ് മുറിയിലെ 30 ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയെന്നായിരുന്നു ഫയർഫോഴ്‌സ് പ്രാഥമിക പരിശോധനക്കു ശേഷം അറിയിച്ചത്. എന്നാൽ, ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തി നശിച്ചെന്ന് അധികൃതർ പിന്നീട് പറഞ്ഞു. പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, പശ്ചിമ ബംഗാൾ സ്വദേശി ഗംഗ എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. എന്നാൽ, പുക ശ്വസിച്ചാണോ ഇവർ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം മാത്രമാണ് അറിയാൻ കഴിയുക. മരിച്ചവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

