Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ 36 കുപ്പി വിദേശമദ്യം സൂക്ഷിച്ചു; വീട്ടുടമ അറസ്റ്റിൽ
text_fieldsbookmark_border
കെ.പി. ഗിരീഷ്
എടത്വാ: വീട്ടിൽ സൂക്ഷിച്ച 36 കുപ്പി വിദേശമദ്യം പൊലീസ് പിടിച്ചു. സംഭവത്തിൽ തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ കരിക്കുഴി പറത്തറ പറമ്പിൽ കെ.പി. ഗിരീഷിനെ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യം വിപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധയിലാണ് ഗിരീഷിന്റെ വീട്ടിലും പരിസരങ്ങളിലും സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് ഗിരീഷ് എത്തിച്ചു നൽകിയിരുന്നു. അറസ്റ്റിലായ ഗിരീഷിനെ പിന്നീട് റിമാന്റ് ചെയ്തു.
എടത്വാ എസ്.ഐ സജികുമാർ, എ.എസ്.ഐ സജി കുമാർ, സി.പി.ഒമാരായ രാജേഷ്, അജിത്ത്, അലക്സ് വർക്കി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

